വീട്ടുമുറ്റത്ത് നിന്നും കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങള്‍ ഭക്ഷിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത.!!


ലക്നൗ: ഉത്തർപ്രദേശിൽ നിന്ന് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ലഖിംപുർ ഖേരി ജില്ലയിൽ ആണ് സംഭവം. വ്യാഴാഴ്‌ച പുലർച്ചെ മുതൽ കുട്ടിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൈഗൽഗഞ്ച് പ്രദേശത്തെ വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള കുറ്റിക്കാട്ടിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിലെ കഴുത്തിന് താഴെയുള്ള ഭാഗങ്ങൾ മിക്കതും മൃഗങ്ങൾ ഭക്ഷിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ വീട്ടിൽ നിന്ന് മൂന്ന് വയസുകാരിയെ മൃഗങ്ങൾ എങ്ങനെ കുറ്റിക്കാട്ടിൽ എത്തിച്ചു എന്നത് സംഭവത്തിൽ ദുരൂഹത ഉയർത്തുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തത വരാനുണ്ടെന്ന് ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസർ അറിയിച്ചു. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സ്‌ഥലത്ത് കുറുക്കന്റെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കുറുക്കൻമാർ ഇത്തരത്തിൽ ആക്രമിക്കില്ലെന്നും വനംവകുപ്പ് അധികൃതർ പറയുന്നു. കുഞ്ഞിന്റെ മരണത്തെ തുടർന്ന് സ്‌ഥലത്ത്‌ വനംവകുപ്പ് രണ്ട് ക്യാമറ സ്‌ഥാപിച്ചു. കുട്ടിയെ ആക്രമിച്ച മൃഗം ഏതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.