എറണാകുളത്ത് വള്ളം മുങ്ങി ഒരു യുവതി ഉൾപ്പെടെ 3 പേർ മരിച്ചു, ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി


കൊച്ചി: എറണാകുളം നെട്ടൂരിൽ വള്ളം മുങ്ങി മൂന്നു പേർ മരിച്ചു. വൈകിട്ട് അഞ്ചു മണിയോടെയാണ് സുഹൃത്തുക്കളായ  ഇവർ നാലുപേരും നെട്ടൂർ നോർത്ത് കോളനിയിൽ നിന്നും കോന്തുരുത്തിയിലേക്ക് ചെറിയ വള്ളത്തിൽ പോയത്. കരയിൽ നിന്നും അൻപതു മീറ്ററോളം അകലെ വള്ളം മുങ്ങി.

കോന്തുരുത്തി സ്വദേശി എബിൻ പോൾ, നെട്ടൂർ സ്വദേശികളായ ആദിൽ നവാസ്, സഹോദരി അഷ്ന നവാസ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോന്തുരുത്തി സ്വദേശി പ്രവീണിനെ നാട്ടുകാർ രക്ഷപെടുത്തി. സുഹൃത്തിൻറെ വീട്ടിലേക്ക് കേക്കുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.