യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കിയ ശേഷം റോഡില്‍ തള്ളി; അന്തര്‍സംസ്ഥാന മോഷ്​ടാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ


കാസർകോട്: മയക്കുമരുന്ന് കഞ്ചാവ് മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച്‌ റോഡില്‍ തള്ളിയ സംഭവത്തില്‍ പ്രതികളെ പൊലീസ്​ വിദഗ്‌ധമായി വലയിലാക്കി. പടന്നക്കാട്ടെ മെഹ്റൂഫിനെയാണ്​ (27) വെള്ളിയാഴ്ച്ച വൈകീട്ട്​ അ​േഞ്ചാടെ തട്ടിക്കൊണ്ടുപോയത്. സംഘത്തില്‍പെട്ട നാലു പേരെ പൊലീസ് അറസ്​റ്റ്​ ചെയ്തു.

ഹണിട്രാപ്പ് കേസുകളടക്കം നിരവധി കേസുകളില്‍ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്​ടാവ് പള്ളിക്കര മാസ്തികുണ്ട് സ്വദേശിയും ഇപ്പോള്‍ ചെറുവത്തൂര്‍ മടക്കരയില്‍ താമസക്കാരനുമായ കബീര്‍ എന്ന ലാലാ കബീര്‍ (37), ചെറുവത്തൂരിലെ സുഹൈല്‍, വ്യാജഡോക്ടര്‍ കാഞ്ഞങ്ങാട് അംബുക്കയുടെ മകന്‍ കിച്ചു എന്ന റംഷീദ്, സഫ്വാന്‍ എന്നിവരെയാണ്​ പിടികൂടിയത്​. ഇവര്‍ സഞ്ചരിച്ച മലപ്പുറം രജിസ്ട്രേഷന്‍ മാരുതി 800 കാറും കസ്​റ്റഡിയിലെടുത്തു.

സംഭവത്തെക്കുറിച്ച് പൊലീസ്​ പറയുന്നത് ഇങ്ങനെ:

വെള്ളിയാഴ്ച വൈകീട്ട്​ അഞ്ചോടെ ചുവന്ന മാരുതി കാറിലാണ് അഞ്ചംഗസംഘം മെഹ്റുവി​‍െൻറ വീട്ടിലെത്തി ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയത്​. രണ്ടു മണിക്കൂർ കഴിഞ്ഞാണ് പൊലീസി​‍െൻറ ശ്രദ്ധയിൽപെട്ടത്.

ഉടൻ വിവരം ജില്ലയിലെ മുഴുവന്‍ പൊലീസ്​ സ്​റ്റേഷനുകളിലും അറിയിച്ചു. ചുവന്ന നിറത്തിലുള്ള മാരുതി 800 കാര്‍ എവിടെ കണ്ടാലും തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ ഡിവൈ.എസ്.പി നിര്‍ദേശം നല്‍കി. പൊലീസ്​ പരിശോധന തുടരുന്നതിനിടയിൽ മെഹ്‌റൂഫിനെയും കൊണ്ട് കരിവെള്ളൂർ, പയ്യന്നൂർ ഭാഗങ്ങളിൽ കറങ്ങിയ സംഘം അഞ്ച്​ ലക്ഷം രൂപ ആവശ്യപ്പെട്ട്​ മർദിച്ചു. ഒടുവിൽ അര ലക്ഷം രൂപ നല്‍കിയാൽ വിട്ടയക്കാമെന്ന്​ പറഞ്ഞു. പണമില്ലെന്നായിരുന്നു മെഹ്‌റൂഫി​‍െൻറ മറുപടി. ഇതിനിടയിൽ പൊലീസ്​ തങ്ങളെ തേടി ഇറങ്ങിയതായി മനസ്സിലാക്കിയ സംഘം അതിഞ്ഞാലിലെ മൻസൂർ ഹോസ്പിറ്റലിന് സമീപം മെഹ്‌റൂഫിനെ ഉപേക്ഷിച്ചു. അക്രമിസംഘത്തിലെ നാലുപേര്‍ ഓട്ടോയില്‍ കയറി സ്ഥലംവിട്ടു.

കാറുമായി ലാലാകബീർ കാസർകോട് ഉളിയത്തടുക്കയിലെ രഹസ്യകേന്ദ്രം ലക്ഷ്യമാക്കി നീങ്ങി. കാർ ബേക്കലിലെത്തിയപ്പോൾ ബേക്കൽ പൊലീസി​‍െൻറ വലയിൽ കുടുങ്ങി. ഷുബൈബ് കാഞ്ഞങ്ങാട് വെച്ചും പിടിയിലായി. റംഷീദ്, സഫ്വാൻ എന്നിവരെ ശനിയാഴ്ച്ച ഉച്ചയോടെ ചെറുത്തൂരിൽ അന്വേഷണ സംഘം പിടികൂടി. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്.

കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണ​‍െൻറ നേതൃത്വത്തിൽ ഹോസ്ദുർഗ് സ്​റ്റേഷനിലെ എസ്.ഐമാരായ കെ.പി. സതീശൻ, അരുൺ, ശ്രീജേഷ്, സിവിൽ പൊലീസ്​ ഉദ്യോഗസ്ഥരായ അബൂബക്കർ കല്ലായി, കമാൽ, പ്രഭോഷ് കുമാർ, സുമേഷ്, വിപിൻ എന്നിവരുടെ അന്വേഷണത്തിലാണ് പ്രതികളെ പെട്ടെന്ന് വലയിലാക്കാൻ സാധിച്ചത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.