കൊല്ലത്ത് ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാപിതാവിന്റെ തല കമ്പി വടികൊണ്ട് അടിച്ചു പൊട്ടിച്ചു; മരുമകൻ അടക്കം 4 പേർ അറസ്റ്റിൽ


കൊല്ലം: ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാ പിതാവിന്റെ തല അടിച്ചു പൊട്ടിച്ച സംഭവത്തില്‍ മരുമകനെയും കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചല്‍ തഴമേല്‍ ചരുവിള വീട്ടില്‍ സുദര്‍ശനനെയാണ് മരുമകനും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടില്‍ കയറിയാണ് മര്‍ദിച്ചത്.

സംഭവത്തില്‍ കോട്ടുക്കല്‍ സ്വദേശി വിപിന്‍, സുഹൃത്തുക്കളായ ലിജോ, ശ്യാം രാജ്, വിശാല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വിപിനും സംഘവും അഞ്ചല്‍ തഴമേലുള്ള ഭാര്യ വീട്ടില്‍ കയറി അക്രമം നടത്തിയത്. ഭാര്യ ശില്‍പയുമായുള്ള പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായിരുന്നു അക്രമം.

കമ്പിവടി കൊണ്ടുള്ള അടിയേറ്റാണ് വിപിന്റെ ഭാര്യാ പിതാവ് സുദര്‍ശനന്റെ തല പൊട്ടിയത്. സുദര്‍ശനന്റെ ഭാര്യ സിന്ധുവിനും പരുക്കേറ്റു. വിപിനുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ ശില്‍പ കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു അക്രമം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.