കോഴിക്കോട് 4 വയസ്സുകാരിക്ക് പുഴയിൽ വീണ് ദാരുണാന്ത്യം: ഒഴുക്കില്‍പ്പെട്ട സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി


പ്രതീകാത്മക ചിത്രം

കോഴിക്കോട്: ഒളവണ്ണ ചെറുപുഴയിൽ നല്ലളം പൂളക്കടവ് പാലത്തിന് സമീപം നാലു വയസ്സുകാരി മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി. നല്ലളം മുണ്ടൊളി റഹുഫ് - ഷിജിന ദമ്പതികളുടെ മകൾ ഇസ്സ ഫാത്തിമ (നാല്) ആണ് മരിച്ചത്.

കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് സഹോദരനെ രക്ഷപ്പെടുത്തിയത്. വെള്ളത്തില്‍ മുങ്ങിപ്പോയ ഇസ്സക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെതത്താനായില്ല. പിന്നീട് ഒളവണ്ണ ചെറുപുഴയിൽ പൂളക്കടവ് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.