ചെങ്ങന്നൂരിൽ ഭാര്യയുടെ കാമുകനെ എയര്‍ഗണ്‍ ഉപയോഗിച്ച്‌ യുവാവ് വെടിവെച്ചു: 45 കാരനായ കാമുകന് ജനനേന്ദ്രിയത്തിൽ പരിക്ക്


ചെങ്ങന്നൂർ: ഭാര്യയുമായി പോയ കാമുകനെ കണ്ടെത്തി വെടിവെച്ച് പരിക്കേൽപ്പിച്ച് ഭർത്താവ്. കോട്ടയം വടവാതൂർ സ്വദേശി പ്രദീപാണ് ആക്രമണം നടത്തിയത്. ചെങ്ങന്നൂർ സ്വദേശി ബെനോ വർഗീസിനാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് പ്രദീപ് ഒളിവിലാണ്.

ഭാര്യയ്ക്കൊപ്പം താമസിക്കുന്ന കാമുകനെയാണ് കുപിതനായ യുവാവ് എയര്‍ ഗണ്‍ ഉപയോഗിച്ച്‌ വെടിവെച്ചത്. ജനനേന്ദ്രിയത്തില്‍ പരിക്കേറ്റ നാല്പത്തഞ്ചുകാരനായ കാമുകന്‍ ആശുപത്രിയില്‍ ഒരുദിവസം രണ്ടു തവണ ചികിത്സ തേടി എന്നാണ് റിപ്പോർട്ട്. എന്നാല്‍ തനിക്ക് വെടിയേറ്റു എന്നത് ഇയാള്‍ നിഷേധിച്ചു. വെടിയേറ്റ യുവാവിന് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല. ശനിയാഴ്ച രാവിലെയാണ് സംഭവം. കോട്ടയം വടവാതൂര്‍ സ്വദേശിയാണ് നാല്പത്താറുകാരനായ ഭര്‍ത്താവ്.

കുറച്ചു കാലമായി നാല്‍പതുകാരിയായ ഭാര്യയും കാമുകനും ഒരുമിച്ച്‌ താമസിക്കുന്ന ചെങ്ങന്നൂരിലെ വീട്ടില്‍ രാവിലെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് എത്തിയ ഭര്‍ത്താവ് പൊടുന്നനെ എയര്‍ ഗണ്‍ ഉപയോഗിച്ച്‌ വെടിവെക്കുകയായിരുന്നു. അടുത്തിടെ യുവതി ചെങ്ങന്നൂരിലുള്ള കാമുകന്‍റെ വീട്ടില്‍ താമസമാക്കിയിരുന്നു. പിരിയുന്നതു സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ഇവിടെവെച്ച്‌ യുവതിയുടെ ഭര്‍ത്താവും കാമുകനും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കുതര്‍ക്കത്തിനിടെയാണ് പൊടുന്നനെ എയര്‍ ഗണ്‍ ഉപയോഗിച്ച്‌ യുവാവ് ഭാര്യയുടെ കാമുകനു നേരെ വെടിയുതിര്‍ത്തത്.

ഇയാളുടെ തുടകള്‍ക്കിടയിലൂടെ വെടിയുണ്ട കടന്നുപോയി. വെടിയേറ്റതോടെ ഇയാള്‍ നിലത്തു മറിഞ്ഞു വീണു. ഈ സമയം യുവതിയുടെ ഭര്‍ത്താവ് അവിടെനിന്ന് ഓടിരക്ഷപെട്ടു. യുവതിയും ഭര്‍ത്താവും ഏറെക്കാലമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വിവാഹമോചനത്തിന് കേസ് നില നില്‍ക്കുകയാണ്. ഇതില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.

ആശുപത്രി അധികൃതരാണ് ഈ വിവരങ്ങൾ നൽകുന്നതെന്നാണ് സൂചന. ശനിയാഴ്ച ഉച്ചയോടെ തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒ.പി.യില്‍ ചികിത്സ തേടിയ ഇയാള്‍ പുറമേ പരിക്ക് ഇല്ലാത്തതിനാല്‍ തിരിച്ചുപോയി. പക്ഷെ മണിക്കൂറുകള്‍ക്കു ശേഷം വേദന അനുഭവപ്പെട്ടതിനാല്‍ വൈകീട്ട് വീണ്ടും തിരികെ ആശുപത്രിയിലേക്ക് വന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇയാളെ വിദഗ്ധ പരിശോധനയ്ക്കായി നിരീക്ഷണത്തില്‍ ആക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസെത്തി വിവരങ്ങള്‍ തിരക്കിയതോടെ ഇയാള്‍ വീണ്ടും ഡിസ്ചാര്‍ജ് തേടി. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും, കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.