മാതാപിതാക്കൾ പുറത്തുപോയ തക്കത്തിന് വീട്ടില്‍ കയറി ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; 46 കാരൻ അറസ്റ്റിൽ


പൈങ്ങോട്ടൂർ: വീട്ടുകാർ ആരും ഇല്ലാതിരുന്ന സമയം നോക്കി ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽ കയറി പീഢിപ്പിക്കാൻ ശ്രമിച്ച കേസിൽ ആയവന സ്വദേശിയെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ആയവന പഞ്ചായത്തിൽ കാലാമ്പൂർ സിദ്ധൻപടിയിൽ നിന്നും പുളിന്താനത്ത് വാടക വീട്ടിൽ താമസിക്കുന്ന ചേന്നിരിക്കൽ വീട്ടിൽ സജി (46) നെയാണ് പോത്താനിക്കാട് സി.ഐ.നോബിൾ മാനുവലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇയാൾ മുൻപ് മറ്റൊരു ഭിന്നശേഷിക്കാരി യുവതിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും സമാനമായ മറ്റൊരു പീഢനശ്രമം നടത്തിയത്. അന്വേഷണസംഘത്തിൽ എസ്.ഐ. ജിയോ മാത്യു, അജീഷ് കുട്ടപ്പൻ, ജാസ്മിൻ, ജിസൻ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.