കുറഞ്ഞ നിരക്കിൽ മൂന്ന് ജിബിവരെ 4G ഡാറ്റ നൽകുന്ന പുതിയ രണ്ട് താരിഫ് വൌച്ചറുകൾ അവതരിപ്പിച്ച് ബിഎസ്എൻഎൽ


പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയ താരിഫ് വൌച്ചറുകൾ അവതരിപ്പിച്ചു. കേരളത്തിലെ പുതിയ ഉപയോക്താക്കൾക്ക് സൌജന്യ 4ജി സിം ഓഫർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിഎസ്എൻഎല്ലിന്റെ ഈ നീക്കം. 75 രൂപ, 94 രൂപ നിരക്കുകളിലാണ് കമ്പനി പുതിയ വൌച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇത് കൂടാതെ കമ്പനി തങ്ങളുടെ പ്രീപെയ്ഡ് പോർട്ട്‌ഫോളിയോയിൽ നിന്ന് രണ്ട് പായ്ക്കുകൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ താരിഫ് വൌച്ചറുകളിൽ ആദ്യത്തേത് 75 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്ൾക്ക് 2 ജിബി സൌജന്യ ഡാറ്റയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലേക്കും, നെറ്റ്വർക്കുകളിലേക്കും 100 മിനുറ്റ് സൌജന്യ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ 100 മിനുറ്റ് സൌജന്യ കോളിങ് അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾ‌ ഓരോ മിനുറ്റിനും 30 പൈസ വീതം നൽകേണ്ടി വരും. സൌജന്യ ഹലോ ട്യൂണുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

ബിഎസ്എൻഎൽ അവതരിപ്പിച്ച രണ്ടാമത്തെ താരിഫ് വൗച്ചറിന് 94 രൂപയാണ് വില വരുന്നത്. ഈ പ്ലാൻ 90 ദിവസത്തേക്ക് 3 ജിബി സൌജന്യ ഡാറ്റ നൽകുന്നു. എല്ലാ സർക്കിളുകളിലേക്കും നെറ്റ്വർക്കുകളിലേക്കും സൌജന്യ കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. 100 മിനുറ്റ് സൌജന്യ കോളുകളാണ് ഈ പ്ലാൻ നൽകുന്നത്. പ്ലാനിലൂടെ ബി‌എസ്‌എൻ‌എൽ ട്യൂണുകൾ‌ 60 ദിവസത്തേക്ക് ലഭിക്കും. പ്ലാനിലൂടെ ലഭിക്കുന്ന 100 മിനുറ്റ് കോളിങ് അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾ മിനിറ്റിന് 30 പൈസ നിരക്കിൽ നൽകേണ്ടി വരും.

ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ നീക്കം ചെയ്തതായി കേരള ടെലികോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പ്ലാനുകൾ ഒഴിവാക്കിയതോടെ പ്ലാനുകൾ റീചാർജ് ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കില്ല. പുതിയ പ്ലാനുകൾ ലോഞ്ച് ചെയ്യുന്നതിനും നീക്കംചെയ്യുന്നതിനും പുറമെ പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റിയും ബി‌എസ്‌എൻ‌എൽ വിപുലീകരിച്ചിട്ടുണ്ട്. 699 രൂപയുടെ പ്ലാൻ പ്രമോഷണൽ ഓഫറായിട്ടാണ് അവതരിപ്പിച്ചത്. ഇത് പിൻവലിക്കാൻ സമയമായിട്ടുണ്ട്. എന്നാൽ ഈ പ്ലാൻ തുടർന്നും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

പിവി699 2021 സെപ്റ്റംബർ 28 വരെയായിരിക്കും ഇനി ലഭ്യമാകുന്നത്. ഈ പ്ലാൻ ഏറെ ജനപ്രീതി നേടുകയും വിപണിയിലെ മത്സരം ശക്തമാവുകയും ചെയ്തതിനാലാണ് ബിഎസ്എൻഎൽ ഈ പ്ലാനിന്റെ ലഭ്യത വർധിപ്പിച്ചിരിക്കുന്നത്. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവയ്ക്കൊപ്പം തന്നെ ബിഎസ്എൻഎല്ലും മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. എന്നാൽ 4ജി നെറ്റ്വർക്ക് രാജ്യത്ത് ഉടനീളം എത്തിക്കാൻ സാധിക്കാത്തത് ബിഎസ്എൻഎല്ലിന്റെ പോരായ്മ തന്നെയാണ്.

ഇത് കൂടാതെ ബി‌എസ്‌എൻ‌എൽ തങ്ങളുടെ ചില്ലറ വ്യാപാരികൾക്ക് ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിന് 200 രൂപ കമ്മീഷൻ നൽകുന്നതായും റിപ്പോർട്ടുകളുണ്ട്. 249 രൂപ റീചാർജ് ചെയ്യുന്നവർക്ക് നിലവിൽ സൌജന്യമായി ലഭ്യമാകുന്ന ബി‌എസ്‌എൻ‌എൽ സിമ്മിന്റെ വിൽ‌പന വേഗത്തിലാക്കാനാണ് ഈ കമ്മീഷൻ നൽകുന്നത്. ചില്ലറ വ്യാപാരികൾക്ക് 180 രൂപയ്ക്ക് പകരം 200 രൂപ കമ്മീഷനാണ് ഇപ്പോൾ നൽകുന്നത്. ഈ പുതിയ തന്ത്രങ്ങൾ ബി‌എസ്‌എൻ‌എല്ലും സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരും തമ്മിലുള്ള മത്സരം ശക്തമാകുന്നു എന്നതിന്റെ സൂചനയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.