കണ്ടെത്തി. കിദൂരിലെ ഉദയ റൈയുടെ ഭാര്യ ശ്രേയ സുരേഷ് (22) ആണ് മരിച്ചത്. രാത്രി ഉറങ്ങാന്‍ കിടന്ന ശ്രേയയെ വെള്ളിയാഴ്ച പുലർച്ചെയോടെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. നുള്ളിപ്പാടി ചെന്നിക്കരയിലെ സുരേഷ് ഷെട്ടി - ഭാഗ്യരതി ദമ്ബതികളുടെ മകളാണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ സർക്കാർ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണം ആത്മഹത്യയാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്ന് പൊലീസ് അറിയിച്ചു