ഇടപ്പള്ളിയിൽ യുവാവിനെ സുഹൃത്തുക്കള്‍ അടിച്ച് കൊന്നു; ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 5 പേർ അറസ്റ്റിൽ


കൊച്ചി: ഇടപ്പള്ളി പോണേക്കര പീലിയാട് യുവാവിനെ സുഹൃത്തുക്കള്‍ അടിച്ച് കൊന്നു. ഇടപ്പള്ളി നോര്‍ത്ത് സ്വദേശി സ്വദേശി കൃഷ്ണ കുമാറാണ് കൊല്ലപ്പെട്ടത്. കേസില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ കേസിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ചേരാനെല്ലൂർ സ്വദേശി ബിജോയ്, ആലുവ മുപ്പത്തടം സ്വദേശികളായ , ഉബൈദ് , അൻസൽ, നെട്ടൂർ സ്വദേശി ഫൈസൽ മോൻ , ചേരാനെല്ലൂർ സ്വദേശി ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

പീലിയാടുള്ള പുഴക്കരയ്ക്ക് സമീപമിരുന്ന് മദ്യപിക്കുന്നതിനിടെ കൃഷ്ണകുമാറും സൃഹൃത്തുക്കളും തമ്മില്‍ സാമ്പത്തികത്തെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ട കൃഷ്ണ കുമാറിന്റെ സുഹൃത്തുക്കളായ നെട്ടൂര്‍ സ്വദേശി ഫൈസല്‍, ചേരനെല്ലൂര്‍ സ്വദേശി ബിജോയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ബിജോയ് എറണാകുളം എ ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ്. പുഴക്കരയില്‍ നിന്ന് കരച്ചില്‍ കേട്ട പ്രദേശവാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്.

കൃഷ്ണ കുമാറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഇരുമ്പ് വടി സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. അതേസമയം കേസില്‍ അറസ്റ്റിലായവരെ കൂടാതെ രണ്ട് പേര്‍ കൂടി പിടിയിലായിട്ടുണ്ടെന്നാണ് സൂചന. കൊല്ലപ്പെട്ട കൃഷ്ണ കുമാര്‍ ഓട്ടോ റിക്ഷാ ഡ്രൈവറാണ്. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അറസ്റ്റിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊച്ചി ഡി സി പി ഐശ്വര്യ ഡോങ്‌റേയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.