നാസികിലെ പ്രസിൽനിന്ന് 5 ലക്ഷം രൂപ കാണാതായി; പണം 'കടത്തി'യത് രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷയുള്ള കെട്ടിടത്തിൽ നിന്നും


മുംബൈ: രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ സുരക്ഷയുള്ള നാസിക്കിലെ പ്രസിൽനിന്ന് 5 ലക്ഷം രൂപ കാണാതായി. കഴിഞ്ഞ ആറുമാസത്തിനിടെയാണ് പ്രസിൽനിന്ന് അഞ്ചു ലക്ഷം രൂപ കാണാതായത്. ഇന്ത്യൻ കറൻസി, പാസ്‌പോർട്ട്, മുദ്രപത്രങ്ങൾ തുടങ്ങിയവ അച്ചടിക്കുന്ന പ്രസാണ് നാസിക്കിലേത്. അഞ്ഞൂറ് രൂപയുടെ ആയിരം നോട്ടുകളടങ്ങിയ കെട്ടുകളാണ് നഷ്ടമായത്. ജൂൺ 29ന് മുമ്പാണ് പണം നഷ്ടമായത്

നാസിക്കിലെ ഉപനഗർ പോലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രസിൽ ജോലി ചെയ്യുന്നവർ തന്നെയാണ് പണം കടത്തിയത് എന്നാണ് നിഗമനം. പുറമെ നിന്നുള്ളവർക്ക് പ്രസിന് അകത്തേക്ക് പ്രവേശനമില്ല.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.