മാസം 500 രൂപ, വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ പുതിയ വായ്പ പദ്ധതിയുമായി കെ.എസ്.എഫ്.ഇ.


തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്പ് വാങ്ങുന്നതിന് കെഎസ്എഫ്ഇയുടെ പുതിയ വായ്പാ പദ്ധതി. ലാപ്‌ടോപ്പ്, ടാബ്‌ലറ്റുകള്‍ എന്നിവ വാങ്ങിയതിന്റെ ബില്ല് നല്‍കിയാല്‍ 20,000 വരെ വായ്പ അനുവദിക്കും. പ്രതിമാസം 500 രൂപ വീതം 40 തവണയായി തിരിച്ചു അടയ്ക്കണം. വിദ്യാശ്രീ പദ്ധതി വഴി ലാപ്പ് ടോപ്പ് നല്‍കുന്നതില്‍ കാലതാമസം നേരിടുന്നത് മൂലമാണ് പുതിയ തീരുമാനം.

ലാപ്പ്‌ടോപ്പുകള്‍ സമയബന്ധിതമായി നല്‍കാതിരുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കെഎസ്എഫ്ഇ എംഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.