6 പ്രധാന മേ​ഖല​ക​ളി​ല്‍ കൂ​ടി സ്വ​ദേ​ശി​വ​ൽക്കര​ണം നടപ്പിലാക്കാനൊരുങ്ങി സൗദി


റിയാദ്: ഒരിടവേളയ്ക്കുശേഷം സൗദിയിൽ സ്വദേശിവൽക്കരണം വീണ്ടും ശക്തമാക്കുന്നു. ആ​റ്​ തൊ​ഴി​ല്‍ മേ​ഖ​ക​ളി​ല്‍ കൂ​ടി സ്വ​ദേ​ശി​വ​ത്​​ക​ര​ണം നടപ്പിലാക്കാനാണ് പുതിയ തീരുമാനം. നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ്‍​സ​ള്‍​ട്ടി​ങ്, ലോ​യേ​ഴ്​​സ്​ ഒാ​ഫി​സ്, ക​സ്​​റ്റം​സ് ക്ലി​യ​റ​ന്‍​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, റി​യ​ല്‍ എ​സ്​​റ്റേ​റ്റ്, സി​നി​മാ വ്യ​വ​സാ​യം, ഡ്രൈ​വി​ങ്​ സ്കൂ​ളു​ക​ള്‍, സാ​ങ്കേ​തി​ക, എ​ന്‍​ജി​നീ​യ​റി​ങ്​ മേ​ഖ​ല​ക​ളി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ലൂ​ടെ 40,000ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കാ​നാ​ണ്​ ല​ക്ഷ്യം.

നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ്‍​സ​ള്‍​ട്ടി​ങ്, ലോ​യേ​ഴ്​​സ്​ ഒാ​ഫി​സ് ​രം​ഗ​ത്ത്​ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യം 50 ശ​ത​മാ​ന​വും ര​ണ്ടാ​മ​ത്തേ​ത് 70 ശ​ത​മാ​ന​വും. പൊ​തു, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മോ​പ​ദേ​ഷ്​​ടാ​വ്, ക​രാ​ര്‍ സ്പെ​ഷ​ലി​സ്​​റ്റ്, നി​യ​മ​കാ​ര്യ ഗു​മ​സ്ത​ന്‍ എ​ന്നീ ത​സ്​​തി​ക​ളി​ലാ​ണ്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണം. 5,000 ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഇ​തി​ല്‍ സൃ​ഷ്​​ടി​ക്കും. ഈ ​ജോ​ലി​ക​ളു​ടെ മി​നി​മം വേ​ത​നം 5,500 റി​യാ​ലാ​ണ്.

റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ മേഖലയിലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണം 70 ശ​ത​മാ​ന​മാ​ണ്. റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ ബ്രോ​ക്ക​ര്‍, മാ​ര്‍​ക്ക​റ്റി​ങ്, കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ അ​സോ​സി​യേ​ഷ​നി​ലെ ജോ​ലി, സു​സ്ഥി​ര നി​ര്‍​മാ​ണം, റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ ക​ണ്‍​ട്രോ​ള്‍ എ​ന്നീ ത​സ്​​തി​ക​ക​ളി​ല്‍ സ​മ്ബൂ​ര്‍​ണ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​മാ​ണ്​ ല​ക്ഷ്യം. 11,000 ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഒ​രു​ക്കും.

ഡ്രൈ​വി​ങ്​ സ്കൂ​ളു​ക​ള്‍ നൂ​റ്​ ശ​ത​മാ​നം സ്വദേശിവത്കരിക്കാനാണ് തീരുമാനം. ഡ്രൈ​വി​ങ്​ ഇ​ന്‍​സ്ട്ര​ക്ട​ര്‍, ടീ​ച്ചി​ങ്​ എ​യ്ഡ്സ് സ്പെ​ഷ​ലി​സ്​​റ്റ്, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള​ര്‍, ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ വൊ​ക്കേ​ഷ​ന​ല്‍ ട്രെ​യി​ന​ര്‍ എ​ന്നീ തൊ​ഴി​ലു​ക​ള്‍ ഉ​ള്‍​പ്പെ​ടും. 8,000 ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും.

സി​നി​മാ മേ​ഖ​ലയും നൂ​റു​ ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്​​ക​രി​ക്കും. സൂ​പ്പ​ര്‍​വൈ​സ​റി ജോ​ലി​ക​ള്‍, റീ​ട്ടെ​യി​ല്‍ വി​ല്‍​പ​ന, ടി​ക്ക​റ്റ് വി​ല്‍​പ​ന, പാ​നീ​യ, ഭ​ക്ഷ്യ​വ​സ്​​തു വി​ല്‍​പ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്നു. 3000ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും.

ക​സ്​​റ്റം​സ് ക്ലി​യ​റ​ന്‍​സ് 70 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്​​ക​രി​ക്കും. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍, ഗ​വ​ണ്‍​മെന്‍റ്​ റി​ലേ​ഷ​ന്‍​സ് ഓ​ഫി​സ​ര്‍, പ​രി​ഭാ​ഷ​ക​ന്‍, ക​സ്​​റ്റം​സ് ബ്രോ​ക്ക​ര്‍, ക​സ്​​റ്റം​സ് ഏ​ജ​ന്‍​റ്, ക​സ്​​റ്റം​സ് ക്ലി​യ​റ​ന്‍​സ് ബ്രോ​ക്ക​ര്‍ എ​ന്നീ ജോ​ലി​ക​ള്‍ നൂ​റു​ ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്​​ക​രി​ക്കും. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും.

സാ​ങ്കേ​തി​ക, എ​ന്‍​ജി​നീ​യ​റി​ങ്​ തൊ​ഴി​ലു​ക​ള്‍ അടിസ്ഥാനമാക്കി അ​ഞ്ചോ അ​ധി​ല​ധി​ക​മോ ജീ​വ​ന​ക്കാ​ര്‍ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ സ്വ​കാ​ര്യ​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും 25 ശ​ത​മാ​നം എ​ന്ന തോ​തി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കും. സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​യ ജോ​ലി തേ​ടു​ന്ന​വ​ര്‍ സൗ​ദി കൗ​ണ്‍​സി​ല്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്സി​ല്‍ നി​ന്ന് പ്ര​ഫ​ഷ​ന​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ നേ​ടേ​ണ്ട​തു​ണ്ട്. 12,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.