വണ്ടിപ്പെരിയാരിലെ 6 വയസുകാരിയുടെ അരുംകൊല; തെളിവെടുപ്പിനിടെ പ്രതി അർജുന് നേരെ നാട്ടുകാരുടെ രോഷപ്രകടനം, മുഖത്തടിയേറ്റു


ഇടുക്കി: വണ്ടിപ്പെരിയാർ 6 വയസ്സുകാരിയുടെ കൊലപാതകത്തിലെ പ്രതിയെ വീണ്ടും തെളിവെടുപ്പിനായി കൊല്ലപ്പെട്ട ബാലികയുടെ വീട്ടിലെത്തിച്ചു. തെളിവെടുപ്പിനിടെ മാതാപിതാക്കൾ വൈകാരികമായി പ്രതികരിച്ചെങ്കിലും പോലീസ് ഇടപെട്ട് മാറ്റി നിർത്തി. എന്നാൽ നാട്ടുകാരനായ ഒരാൾ പ്രതിയെ ആക്രമിച്ചു.

വൻ പോലീസ് സന്നാഹത്തോടു കൂടിയാണ് പ്രതിയെ സ്ഥലത്തെത്തിച്ചത്. പ്രതി കുറ്റകൃത്യം ചെയ്ത രീതി ഡെമ്മിയിലൂടെ പോലീസിന് വിശദീകരിക്കുന്നതിനു വേണ്ടിയാണ് ഇന്ന് പ്രധാനമായും തെളിവെടുപ്പിനായി പ്രതിയെ വീട്ടിലെത്തിച്ചത്. പീരുമേട് ഡിവൈഎസ്പി സനൽ കുമാറിന്റെയും വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്പെക്ടർ ടി. ഡി. സുനിൽ കുമാറിൻറെയും നേതൃത്വത്തിലാണ് പ്രതിയെ സ്ഥലത്തെത്തിച്ചത്. വലിയ പോലീസ് സന്നാഹവും ഒപ്പമുണ്ടായിരുന്നു.

മാതാപിതാക്കളും ചില ബന്ധുക്കളും വൈകാരികമായി പെരുമാറാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ മാറ്റിനിർത്തുന്നതിനിടയിൽ നാട്ടുകാരനായ ഒരാൾ പൊലീസിനിടയിലേക്ക് തള്ളിക്കയറി പ്രതിയുടെ മുഖത്ത് അടിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചിന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ എട്ടിന് വൈകിട്ട് പോലീസിന് വിട്ടു കിട്ടിയിരുന്നു. തിരിച്ച് 13ന് വീണ്ടും കോടതിയിൽ ഹാജരാക്കേണ്ടതാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.