മലപ്പുറത്തെ 70കാരിയുടെ ദുരൂഹമരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു: കൊല നടത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്


മലപ്പുറം: രാമപുരത്തെ വയോധികയുടെ ദുരൂഹ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. ശ്വാസം മുട്ടിച്ചാണ് കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. കോഴിക്കോട് പാലക്കാട് ദേശീയപാതയോരത്തെ രാമപുരം ബ്ലോക്ക് ഓഫിസിന് സമീപത്തെ വീട്ടിലാണ് 70 വയസുള്ള ആയിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ നിന്ന് രക്തം വാർന്ന നിലയിൽ വീട്ടിലെ ശുചിമുറിയിലായിരുന്നു മൃതദേഹം. പകൽ സമയത്ത് വീട്ടിൽ ഒറ്റക്ക് കഴിയുന്ന ആയിഷ രാത്രി കിടക്കാനായി സമീപത്തെ മകന്റെ വീട്ടിൽ പോകുന്നതാണ് പതിവ്.

ഇന്നലെ രാത്രി ആയിഷയെ കൊണ്ട് പോകാനായി ബന്ധുക്കൾ എത്തിയപ്പോഴാണ് ആയിഷയുടെ മരണം അറിയുന്നത്. ആയിഷ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. ദുരൂഹത തോന്നിയ ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. അടിയേറ്റുണ്ടായ മുറിവാണോ ആയിഷയുടെ ശരീരത്തിൽ ഉണ്ടായിരുന്നതന്നും പൊലീസ് സംശയിക്കുന്നുണ്ട്. പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.