8 വര്‍ഷത്തെ പ്രണയത്തിനൊടുവിൽ 2 മാസം മുൻപ് വിവാഹം, കൊല്ലത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയില്‍: ഭർത്താവ് കസ്റ്റഡിയിൽ


പ്രതീകാത്മക ചിത്രം

കൊല്ലം: ശാസ്താംകോട്ടയില്‍ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. ഇന്ന് രാവിലെ ഭര്‍ത്താവ് രാജേഷാണ് ദിവ്യയെ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം.

രാജേഷ് ശാസ്താംകോട്ട നെടിയവിള സ്വദേശിയാണ്. ഇയാളെ ശാസ്താം കോട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ ഒരു ജ്വല്ലറിയിലെ സെയില്‍സ് റപ്രസന്ററ്റീവായിരുന്നു ദിവ്യ. എട്ട് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.