ഭര്‍തൃസഹോദരനുമായുള്ള അവിഹിത ബന്ധം മകൻ കണ്ടുപിടിച്ചു, വിവരം പുറത്തറിയാതിരിക്കാൻ 8 വയസുകാരനെ കഴുത്ത്ഞെരിച്ച് കൊന്ന ശേഷം കുഴിച്ചിട്ടു; അമ്മയും ഭർതൃസഹോദരനും അറസ്റ്റിൽ


പ്രതീകാത്മക ചിത്രം

ഭര്‍തൃസഹോദരനുമായുള്ള തന്റെ അവിഹിത ബന്ധം കണ്ടെത്തിയ എട്ടു വയസുള്ള മകനെ യുവതി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും ഭര്‍തൃസഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലെ വിരംഗം എന്ന ഗ്രാമപ്രദേശത്താണ് സംഭവം.രണ്ടു വര്‍ഷം മുമ്ബാണ് തന്റെ എട്ടു വയസുള്ള മകനെ കൊലപ്പെടുത്തിയത്. ഞായറാഴ്ചയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് സ്ത്രീയെയും ഭര്‍തൃസഹോദരനെയും അറസ്റ്റ് ചെയ്തത്.

2018 സെപ്റ്റംബറിലാണ് കുട്ടിയെ കാണാതായത്. അന്നു തന്നെ കുട്ടിയെ കാണാനില്ലെന്ന പരാതിയും ഫയല്‍ ചെയ്തിരുന്നു.തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പൊലീസ് കുട്ടിയുടെ അമ്മയെയും അങ്കിളിനെയും അറസ്റ്റ് ചെയ്തത്. എട്ടു വയസുകാരനെ കൊന്നതിന് ജോസ്ന പട്ടേല്‍, രമേഷ് പട്ടേല്‍ എന്നിവരാണ് അറസ്റ്റിലായത്.

എട്ടു വയസുകാരനായ ഹാര്‍ദിക് പട്ടേലിന്റെ കുടുംബം വിരംഗം റൂറല്‍ പൊലീസ് സ്റ്റേഷനിലാണ് കുട്ടിയെ കാണാതായതായി പരാതി നല്‍കിയത്. മധുരപലഹാരങ്ങള്‍ വാങ്ങാനായി പുറത്തേക്ക് പോയ കുട്ടി തിരിച്ചു വന്നില്ല എന്നായിരുന്നു പരാതി. അഹമ്മദാബാദ് റൂറല്‍ പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌ ജോസ്ന പട്ടേലിന് ഭര്‍തൃസഹോദരനായ രമേഷ് പട്ടേലുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. എന്നാല്‍, ഇതിനെക്കുറിച്ച്‌ ഹാര്‍ദിക് പട്ടേല്‍ മനസിലാക്കി. തുടര്‍ന്നാണ്, ഇരുവരും ചേര്‍ന്ന് ഹാര്‍ദിക് പട്ടേലിനെ കൊന്നത്.

‘ജോസ്നയുടെയും രമേഷിന്റെയും അവിഹിത ബന്ധത്തെക്കുറിച്ച്‌ ഹാര്‍ദിക് മനസിലാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഹാര്‍ദിക് ഇത് പിതാവായ ജഗദീഷ് പട്ടേലിനോടും കുടുംബത്തിനോടും ഗ്രാമവാസികളോടും പറയുമോയെന്ന് ഇവര്‍ ഭയപ്പെട്ടിരുന്നു.ഇതിനെ തുടര്‍ന്ന്, 2018 സെപ്റ്റംബര്‍ 28ന് പ്രതികള്‍ കുട്ടിയുമായി ജലംപുര ഗ്രാമത്തിലെ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു കൃഷിസ്ഥലത്തേക്ക് കൊണ്ടു വരികയും കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കത്തിച്ച്‌ കുഴിച്ചിടുകയുമായിരുന്നു’ അഹമ്മദാബാദ് റൂറല്‍ പൊലീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം രമേഷ് വീണ്ടും ഈ കൃഷിസ്ഥലത്ത് എത്തി. തെളിവുകള്‍ നശിപ്പിക്കാന്‍ മൃതദേഹത്തിന്റെ ബാക്കിയുണ്ടായിരുന്നു അവശിഷ്ടങ്ങള്‍ മലിനജനം ഒഴുക്കുന്ന സ്ഥലത്ത് തള്ളി. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ഐ പി സി 302 പ്രകാരം പ്രതികളായ ഇരുവരെയും അറസ്റ്റ് ചെയ്തു. പ്രതികളായ ഇരുവരും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.കേസില്‍ അന്വേഷണം തുടര്‍ന്നു വരികയാണെന്നും
പ്രസ്താവനയില്‍ പറയുന്നു.

അതേസമയം,വിരംഗം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത തട്ടിക്കൊണ്ടു പോകല്‍ കേസ് അന്വേഷിച്ചതായി പൊലീസ് വ്യക്തമാക്കി. ജലംപുരയിലെ കുടുംബാംഗങ്ങളെയും ഗ്രാമവാസികളെയും ചോദ്യം ചെയ്തെങ്കിലും സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന ജോസ്നയുടെയും രമേഷിന്റെയും മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.