സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി: പവന് കൂടിയത് 80 രൂപ, ഇന്നത്തെ വിലനിലവാരം അറിയാം..


കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷം സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 35,840 രൂപയാണ് ഇന്നത്തെ സ്വർണ വില. പവന് 80 രൂപയാണ് വർധിച്ചത്.
വെള്ളിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വർധിച്ചിരുന്നു. പവന് 35,760 രൂപയായിരുന്നു വെള്ളിയാഴ്ച്ച മുതൽ സ്വർണവില. തുടർച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് വെള്ളിയാഴ്ച സ്വർണത്തിന് വില കൂടിയത്.

സംസ്ഥാനത്ത് ജൂലൈ മാസം ഓരോ ദിവസത്തെയും സ്വർണവില ചുവടെ (വില പവന്, 22 കാരറ്റ്)

ജുലൈ 1 - 35,200
ജുലൈ 2 - 35360
ജുലൈ 3- 35,440
ജുലൈ 4- 35,440
ജുലൈ 5- 35,440
ജുലൈ 6- 35,520
ജുലൈ 7- 35,720
ജുലൈ 8- 35,720
ജുലൈ 9- 35,800
ജുലൈ 10- 35,800
ജുലൈ 11- 35,800
ജൂലൈ 12- 35720
ജൂലൈ 13- 35840
ജൂലൈ 14- 35920
ജൂലൈ 15- 36120
ജൂലൈ 16- 36200
ജൂലൈ 17- 36000
ജൂലൈ 18- 36000
ജുലൈ 19- 36000
ജുലൈ 20- 36200
ജൂലൈ 21- 35,920
ജൂലൈ 22- 35,640
ജുലൈ 23- 35,760
ജുലൈ 24- 35,760
ജുലൈ 25- 35,760
ജുലൈ 26-35,840

ജുലൈ 16ന് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു. പവന് 36,200 രൂപയായിരുന്നു അന്ന് വില. ഇതിന് ശേഷം മൂന്ന് ദിവസം വില 36,000 ആയി. പിന്നീട്, ജുലൈ 20 ന് സ്വർണ വില പവന് വീണ്ടും 36,200 ആയി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.