9 വയസുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കി; 59 കാരൻ അറസ്റ്റിൽ


മാന്നാർ(ആലപ്പുഴ): 9 വയസ് മാത്രം പ്രായമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ചതിന് മാന്നാർ പോലീസ് പോക്സോ നിയമപ്രകാരം മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി പാവുക്കര വൈദ്യൻകോളനി അശ്വതി ഭവനത്തിൽ അപ്പുക്കുട്ടൻ (59) ആണ് മാന്നാർ പോലീസിന്റെ പിടിയിലായത്.

പ്രതി വളരെ നാളുകളായി മനപ്പൂർവ്വം ഒൻപത് വയസുകാരി ബാലികയെ തൻറെ നഗ്നത കാണിക്കുകയും കഴിഞ്ഞ മെയ് മാസത്തിലൊരു ദിവസം തന്റെ വീട്ടിലേക്കു കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് കേസ്.
മാന്നാർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ   ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ 
എസ്.ഐ. മാരായ കെ. സുനുമോൻ, അരുൺ കുമാർ, ശ്രീകുമാർ, സീനിയർ സിപിഒ ബിന്ദു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. 

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളായിരിക്കും ഉണ്ടാകുകയെന്ന് ഐ.എസ്.എച്ച്.ഒ സുരേഷ് കുമാർ പറഞ്ഞു. 
റിമാൻഡ് ചെയ്ത പ്രതിയെ ആലപ്പുഴ ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.