പിണറായി മന്ത്രിസഭയിലെ ”ആദ്യ വിക്കറ്റ് 90 ദിവസത്തിനുള്ളിൽ വീഴും”: ബിജെപി സംസ്ഥാന അധ്യക്ഷൻ- കെ.സുരേന്ദ്രൻ


കണ്ണൂർ: പിണറായി മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് 90 ദിവസത്തിന് ഉള്ളിൽ വീഴുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വ്യക്തമാക്കി. അത് ആര് ആണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും വഴിയേ കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണക്കടത്തുകേസ് പ്രതികളുടെ സി.പി.എം. ബന്ധം അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ച് യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ വിമാനത്താവളം സി.പി.എമ്മിനു ബന്ധമുള്ള കള്ളക്കടത്തുകാർക്ക് വിഹരിക്കാനുള്ള കേന്ദ്രമായി മാറിയെന്നും അദ്ദേഹം വിമർശിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.