എസ്.എസ്.എൽ.സിക്ക് റെക്കോർഡ് വിജയം; 99.47 വിജയശതമാനം


തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.47 വിജയശതമാനം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പരീക്ഷ ഫലം പ്രഖ്യാപിച്ചു.മൂന്നുമണിമുതൽ പരീക്ഷഫലം വിവിധ വെബ്സൈറ്റുകളിലൂടെ അറിയാം.

4,21,887പേർ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയതിൽ 4,19651 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. 99.47 ശതമാനം വിജയശതമാനം. മുൻ വർഷം ഇത് 98.82 ശതമാനമായിരുന്നു. 0.65ശതമാനത്തിന്‍റെ വർധനയുണ്ടായി.

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും വർധനയുണ്ടായി. 1,21,318 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 41906 പേരാണ് മുൻ വർഷം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. 79412 എ പ്ലസിൽ വർധനവ്.

എസ്.എസ്.എൽ.സി പുതിയ സ്കീം അനുസരിച്ച് പരീക്ഷ എഴുതി പ്രൈവറ്റ് വിദ്യാർഥികളുടെ എണ്ണം 645. ഉന്നതവിദ്യാഭ്യാസത്തിന് 537 പേർ അർഹത നേടി. 83.26 വിജയശതമാനം. എസ്.എസ്.എൽ.സി പഴയ സ്കീം അനുസരിച്ച് പരീക്ഷ എഴുതി പ്രൈവറ്റ് വിദ്യാർഥികളുടെ എണ്ണം 346. ഉന്നതവിദ്യാഭ്യാസത്തിന് 270 പേർ യോഗ്യത നേടി. 78.03 വിജയശതമാനം.

ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു.

കൈറ്റിന്‍റെ പോർട്ടലും ആപ്പും വഴി ഫലം അറിയാം. www.results.kite.kerala.gov.in എന്ന പ്രത്യേക വെബ്സൈറ്റിന് പുറമെ 'സഫലം 2021' എന്ന ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2021' എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.