ഡ്രൈവിങ്ങിനിടെ ഹൃദയസ്തംഭനം; കൊല്ലത്ത് കാർ കടയിലേക്ക് ഇടിച്ചുകയറി ആർക്കിടെക്ട് മരിച്ചു, ഭാര്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കൊല്ലം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് സ്വയം കാറോടിച്ച് വരുന്നതിനിടെ അപകടത്തിൽപ്പെട്ട് ആർക്കിടെക്ട് മരിച്ചു. കൊല്ലം മുണ്ടയ്ക്കല്‍ എആര്‍
നഗര്‍, ശിവമംഗലം വീട്ടില്‍ ജി പ്രശാന്ത് (44) ആണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വരുന്നതിനിടെയാണ് പ്രശാന്ത് അപകടത്തിൽപ്പെട്ടത്.
ഭാര്യ ദിവ്യയും ഈ സമയം കാറിൽ ഉണ്ടായിരുന്നു.കൊല്ലത്തെ ബിഷപ്പ് ബെൻസിഗർ ആശുപത്രിയ്ക്ക് തൊട്ടരികിലായിരുന്നു സംഭവം.

അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പ്രശാന്ത് ഭാര്യയെയും കൂട്ടി സ്വയം കാറോടിച്ച് വരികയായിരുന്നു. എന്നാൽ ആശുപത്രിക്ക് അരികിൽവെച്ച് നെഞ്ച് വേദന വർദ്ധിച്ചതോടെ കാറിന്‍റെ നിയന്ത്രണം നഷ്ടമാകുകയും സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
അപകടത്തിൽ കാറിന്‍റെ മുൻ ഭാഗവും കടയുടെ മതിലും പൂർണമായും തകർന്നു. ഓടിക്കൂടിയ പ്രദേശവാസികൾ ഉടൻ തന്നെ പ്രശാന്തിനെയും ദിവ്യയെയും ആശുപത്രിയിലെത്തിച്ചെങ്കിലും പ്രശാന്തിനെ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് സൂചന.

നിസാര്‍ റഹിം ആന്‍ഡ് മാര്‍ക്ക് സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (എന്‍ആര്‍എംഎസ്‌എ) ഡീന്‍ ആണ് പ്രശാന്ത്. അപകടത്തില്‍ പരിക്കേറ്റ പ്രശാന്തിന്റെ ഭാര്യ ദിവ്യ കൊല്ലം ബാറിലെ അഭിഭാഷകയാണ്. ഇവർ പരിക്കുകളോടെ ബെൻസിഗർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.