വിസ്മയ കേസ്; കിരണിനെ രക്ഷിച്ചെടുക്കാനെത്തിയ ബി.എ ആളൂരിനെ വെള്ളം കുടിപ്പിച്ച് പബ്ലിക് പ്രോസിക്യൂട്ടർ കാവ്യ എസ് നായർ; ജാമ്യാപേക്ഷ കോടതി തള്ളി


കൊല്ലം: വിസ്മയ കേസിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിനെ ജാമ്യത്തിലിറക്കാൻ എത്തിയ പ്രശസ്ത അഭിഭാഷകൻ ബി എ ആളൂരിന് അടിതെറ്റിയത് പബ്ലിക് പ്രോസിക്യൂട്ടറുടെ വാദങ്ങളിൽ. കിരണിന് ജാമ്യം ലഭിക്കാനായി ആളൂർ എല്ലാ വഴികളും തേടിയെങ്കിലും പബ്ലിക് പ്രോസിക്യൂട്ടർ കാവ്യ എസ് നായരുടെ വാദങ്ങൾ അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

കിരണിന് ജാമ്യം നിഷേധിച്ചതോടെ സമൂഹമാധ്യമങ്ങളിലും താരമായി മാറിയിരിക്കുകയാണ് പബ്ലിക് പ്രോസിക്യൂട്ടർ കാവ്യ എസ് നായർ. സ്ത്രീധന പീഡനത്തിനെതിരായ പോരാട്ടങ്ങളിലൂടെ നിയമവൃത്തങ്ങളിൽ ശ്രദ്ധേയയാണ് കാവ്യ എസ് നായർ. ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് വിസ്മയ കേസിൽ പ്രതിയുടെ ജാമ്യത്തിനായി കഴിഞ്ഞ ദിവസം ആളൂരും എതിർത്തും കാവ്യയും മുഖാമുഖം വന്നത്.

വിസ്മയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണ പുരോഗതിക്ക് അനുസരിച്ച് മറ്റു പല വകുപ്പുകളും കിരണിന്‍റെ പേരിൽ ചേർക്കേണ്ടി വരുമെന്നും കാവ്യ എസ് നായർ വാദിച്ചു. കോവിഡ് ബാധിതനായതിനാൽ കിരണിനെ തെളിവെടുപ്പിനായി കൊണ്ടുപോകാൻ സാധിച്ചിട്ടില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കേണ്ടതുണ്ടെന്നും കാവ്യ വാദിച്ചു. കാവ്യയുടെ ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി കിരൺ കുമാറിന് ജാമ്യം നിഷേധിച്ചത്.

അതേസമയം കിരൺ കുമാർ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇതുവരെ ഒരു കേസിൽ പോലും പ്രതിയായിട്ടില്ലെന്നും ബി എ ആളൂർ വാദിച്ചിരുന്നു. പൊലീസ് മനപൂർവ്വം കിരണിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ്. സമാനമായ ആത്മഹത്യകൾ സംസ്ഥാനത്ത് ഉണ്ടായിട്ടും ഇത്രയും ശുഷ്കാന്തി പൊലീസ് മറ്റൊരിടത്തും കാണിച്ചിട്ടില്ല. പൊലീസിന്‍റേത് അമിതാവേശമാണെന്നും ആളൂർ വാദിച്ചു.

വിവാദമായ കേസുകളില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി മുൻപ് പല കേസുകളിലും ഹാജയാരിട്ടുള്ള ക്രിമിനൽ അഭിഭാഷകനാണ് അഡ്വ. ആളൂർ. പതിവ് തെറ്റിക്കാതെ വിസ്മയ കേസിലും കുറ്റാരോപിതനായ കിരൺകുമാറിന് വേണ്ടി അദ്ദേഹം ഹാജരാകുകയായിരുന്നു. ജൂലൈ മൂന്നിനാണ് കേസിൽ വാദം നടന്നത്. നേരത്തെ സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായി ചര്‍ച്ചയായതിന് പിന്നാലെ വിവാദമായ പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ബി എ ആളൂര്‍ വക്കീല്‍ ഹാജരായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.