തൃശൂരിൽ പ്രമുഖ അഭിഭാഷകനെ ജീവനോടെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; അക്രമത്തിന് ഇരയായത് വിവാദമായ പാറ്റൂർ ഭൂമി കൈയേറ്റ കേസിൽ ലോകായുക്തയിൽ ഹാജരായി സർക്കാരിനെ കുരുക്കിലാക്കിയ സുരേഷ് ബാബു


തൃശൂർ: അഭിഭാഷകനെ ഓഫീസിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കോടതിക്കു സമീപം വീടിനോടു ചേർന്നുള്ള ഓഫീസിലായിരുന്ന പ്രമുഖ ക്രിമിനൽ അഭിഭാഷകൻ പി.കെ. സുരേഷ്ബാബുവിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ഓഫീസിൽനിന്നും ഉടൻ പുറത്തു കടന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. ഓഫീസിനുള്ളിൽ കയറി പെട്രോൾ ദേഹത്തൊഴിച്ചെങ്കിലും തീകൊളുത്തുന്നതിനുമുമ്പ് ചാടി ഓടി. തുടർന്ന് ദേഹത്തു പെട്രോളുമായി അഭിഭാഷകൻ പോലീസ് സ്‌റ്റേഷനിൽ ഹാജരായി മൊഴി നൽകി.

ചാലക്കുടി സ്വദേശിയാണ് തന്നെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചതെന്നു പരാതിയിൽ പറയുന്നു. ഒരു കേസുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിനു പിന്നിലെന്നും സൂചനയുണ്ട്.
വിവാദമായ പാറ്റൂർ ഭൂമി കൈയേറ്റ കേസിൽ ലോകായുക്തയിൽ ഹാജരായി സർക്കാരിനെ കുരുക്കിലാക്കിയ വിധി നേടിയതു സുരേഷ് ബാബുവായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.