ലാന്‍ഡിംഗിനിടെ കൊച്ചി-ലക്ഷദ്വീപ് എയര്‍ഇന്ത്യ വിമാനം ആകാശ ചുഴിയില്‍പ്പെട്ടു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.!!


കൊച്ചി: കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അതിശക്തമായ ആകാശ ചുഴിയില്‍പ്പെട്ട് തിരിച്ചിറക്കി. ലാന്‍ഡിങ്ങിന് അഞ്ചുമിനിറ്റ് മുമ്പായിരുന്നു അപകടം. പെെലറ്റിന്‍റെ സമയോജിതമായ തീരുമാനത്തില്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

ഐഷാ സുല്‍ത്താനയെ ചോദ്യം ചെയ്യാന്‍ കൊച്ചിയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ അമീര്‍ ബിന്‍ മുഹമ്മദ് (ബെന്നി) ഉള്‍പ്പെടെ ലക്ഷദ്വീപിലേക്കുള്ള 19 യാത്രക്കാരാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡിംഗില്‍ ഉണ്ടായ ആഘാതത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബെന്നിക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. മറ്റൊരു യാത്രക്കാരന്‍റെ കെെ ഒടിഞ്ഞിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയായിരുന്നു കൊച്ചിയില്‍ നിന്ന് അഗത്തിയിലേക്ക് വിമാനം പോയത്. എന്നാല്‍ ലക്ഷദ്വീപിലെ കാലാവസ്ഥ മോശമായതിനാല്‍ തിരിച്ച് കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.