അമൃതാനന്ദമയി ആശ്രമത്തില്‍ ഫിന്‍ലന്റ് സ്വദേശിനി തൂങ്ങിമരിച്ച നിലയിൽ


കൊല്ലം: കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവിലെ അമൃതാനന്ദമയീ ആശ്രമത്തിൽ ഫിൻലൻഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിൻലൻഡുകാരി ക്രിസ എസ്റ്റർ (52) ആണ് മരിച്ചത്.
ആശ്രമത്തിലെ അമൃത സിന്ധു എന്ന കെട്ടിടത്തിലെ സ്റ്റയർകേസിൻ്റെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ക്രിസ എന്നാണ് വിവരം. എയിംസിൽ ചികിത്സയിലായിരുന്നു. അമ്മയ്ക്ക് ക്രിസ ആത്മഹത്യാക്കുറിപ്പ് അയച്ചിട്ടുണ്ട്. “എൻ്റെ കടമകൾ എല്ലാം കഴിഞ്ഞു. തൻ്റെ അമ്മയെ അമ്മ സംരക്ഷിക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ ക്രിസ രേഖപ്പെടുത്തി."

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.