കൊച്ചിയിൽ ആറ് വയസ്സുകാരിക്ക് അച്ഛന്റെ ക്രൂരമർദ്ദനം; അറസ്റ്റ്


കൊച്ചി: കൊച്ചി തോപ്പുംപടിയിൽ ആറുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ധിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചുരല്‍വടി കൊണ്ട് നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുട്ടിയെ കെയര്‍ഹോമിലേക്ക് മാറ്റി.

നസ്രത്ത് സ്വദേശിയായ റോജന്‍ സേവ്യറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന ഇയാള്‍ ആറ് വയസുകാരിയായ മകളെ നിരന്തരം മര്‍ദ്ദിക്കുന്നുവെന്ന് നാട്ടുകാര്‍ ചൈല്‍ഡ് ലൈനെ അറിയിച്ചിരുന്നു. ചെല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. പഠിക്കാത്തതിന് ചുരല്‍വടികോണ്ട് പിതാവ്  നിരവധി തവണ മര്‍ദ്ദിച്ചിരുന്നുവെന്ന് കുട്ടി പൊലീസിന് മൊഴി നല്കി. നിലവില്‍ കുട്ടിക്ക് കാര്യമായ പരിക്കുകളില്ലെന്നാണ് പൊലീസ്‍ നല്‍കുന്ന വിവരം. മുമ്പ് നിരവധി തവണ മര്‍ദ്ദിച്ചതിന്‍റെ പാടുകള്‍ ശരീരത്തിലുണ്ട്.  
 
കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി.  പിതാവിന് വിദേശത്തേക്ക് പോകാൻ പദ്ധതി ഉണ്ടായിരുന്നതായും ഇതിന് വേണ്ടി മകളെ ഒഴിവാക്കാനുള്ള ശ്രമമായിരുന്നോയെന്നും പൊലീസിന് സംശയമുണ്ട്. ഇക്കാര്യവും അന്വേഷണ ഉദ്യോഗസ്ഥര്‍  പരിശോധിക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.