ആലുവയിൽ ഗർഭിണിയെയും പിതാവിനെയും മർദിച്ച സംഭവം; ഭർത്താവ് പിടിയിൽ


കൊച്ചി: ആലുവ ആലങ്ങാട് ഗർഭിണിയെയും പിതാവിനെയും മർദിച്ച കേസിൽ ഭർത്താവ് ജൗഹർ സുഹൃത്ത് സഹിൽ എന്നിവർ പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ജൗഹർ വാഹനത്തിൽ മറ്റൊരു ജില്ലയിലേക്ക് കടന്നു കളയാൻ ശ്രമിക്കവെ പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് പിടിയിലാവുകയായിരുന്നു. ആദ്യം പിടിയിലായ സഹലാണ് ജൗഹറിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത്.

എന്നാൽ കേസിലെ പ്രതികളെ പിടികൂടാൻ വൈകിയതിൽ പ്രതിഷേധം ശക്തമായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യുവതിയേയും കുടുംബാംഗങ്ങളേയും ആശുപത്രിയിൽ സന്ദർശിച്ചു. പൊലീസ് കുറ്റവാളികൾക്ക് കൂട്ടുനിൽക്കുകയാണെന്നും, പൊലീസിന് ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്നും, അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നുമാണ് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.