ഭർത്താവ് പുറത്തുപോയ തക്കംനോക്കി വീട്ടിൽ കയറി നഴ്സിനെ പീഡിപ്പിക്കാൻ ശ്രമം; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ


പത്തനംതിട്ട: ഭര്‍ത്താവ് വീട്ടിൽ ഇല്ലെന്ന് മനസിലാക്കി അര്‍ധരാത്രി വീട്ടില്‍ കയറി നഴ്‌സിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ആംബുലൻസ് ഡ്രൈവർ അറസ്റ്റിലായി. പന്നിവിഴ കാറ്റാടിയില്‍ വിജേഷിനെയാണ് (സച്ചു- 40) ഏനാത്ത് പോലീസ് പിടികൂടിയത്.

ജൂൺ 19ന് പുലര്‍ച്ചെ രണ്ടരയോടെയാണ് വീട്ടിൽ കയറി നഴ്സിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മാരൂര്‍ സ്വദേശിനിയായ നഴ്സിനു നേരെയാണ് പീഡനശ്രമമുണ്ടായത്. ഒരേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇരുവരും തമ്മില്‍ മുന്‍പരിചയമുണ്ടായിരുന്നു.

രാത്രിയില്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് മനസിലാക്കിയ വിജേഷ് അവിടെ എത്തുകയായിരുന്നു. യുവതിയെ ഫോണിൽ വിളിച്ച്‌ കതകു തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാൽ കതക് തുറക്കാൻ യുവതി കൂട്ടാക്കിയില്ല. ഇതോടെ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇതോടെയാണ് യുവതി കതക് തുറന്നത്. വീടിനുള്ളിൽ കയറിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും, ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവതി ഉറക്കെ നിലവിളിച്ചതോടെ പീഡനശ്രമം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപെടുകയായിരുന്നു.
സംഭവത്തിൽ കഴിഞ്ഞ ദിവസം ഏനാത്ത് പോലീസ് സ്‌റ്റേഷനില്‍ എത്തി യുവതി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.