തൃശൂരിൽ പൂജയുടെ മറവില്‍ മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കി; 'അച്ഛന്‍ സ്വാമി' അറസ്റ്റിൽ


തൃശൂർ: തൃശൂർ മാളയിൽ പൂജയുടെ മറവിൽ പ്രായപൂർത്തിയാകാത്ത
മകളെ പീഡിപ്പിച്ച അച്ഛന്‍ സ്വാമി എന്നറിയപ്പെടുന്ന മഠത്തിലാന്‍ രാജീവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂജയുടെ മറവില്‍ പ്രായപൂര്‍ത്തി യാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതിയിലാണ് തൃശ്ശൂര്‍ മാളയിലേ ക്ഷേത്ര മഠാധിപതി മഠത്തിലാന് രാജീവിനെ പോലീസ് അറസ്റ്റു ചെയ്തത്.

ഏറെ നാളായി പൂജയുടെയും മന്ത്രവാദത്തിന്റെയും പേരില്‍ അച്ഛന്‍ ശാരീരികമായി പീഡിപ്പിക്കുന്നു എന്ന പതിനേഴ് വയസുള്ള മകളുടെ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. വിശ്വാസികളുടെ അച്ഛന്‍ സ്വാമി എന്നറിയപ്പെടുന്ന രാജീവ് കാലങ്ങളായി വീട്ടില്‍ തന്നെ ക്ഷേത്രം കെട്ടി മന്ത്രവാദ ക്രിയകള്‍ നടത്തി വരികയാണ്.

അച്ഛന്‍ സ്വാമിയെ കാണാനും പൂജ നടത്താനും നിരവധി പേര്‍ വീട്ടില്‍ വന്നിരുന്നു പ്രത്യേകിച്ച് സ്ത്രീ വിശ്വാസികള്‍. എന്നാല്‍ പൂജയുടെയും മന്ത്രവാദത്തിന്റെയും മറവില്‍ ഇയാള്‍ സ്ത്രീകളെ ശാരീരികമായി പീഡിപ്പിക്കുന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇന്‍സ്‌പെക്ടര്‍ വി.സജിന്‍ ശശി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ദിവസങ്ങളായി അച്ഛന്‍ സ്വാമിയേ നിരീക്ഷിച്ചു വരികയാണ്.

അതിനിടയിലാണ് അച്ഛനെതിരെ മകള്‍ തന്നെ പോലീസില്‍ പരാതി നല്‍കിയത്. ഇതോടെ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.