മരുമകളുമായുള്ള അവിഹിത ബന്ധം തുടരാൻ സ്വന്തം മകനെ ഉറക്ക് ഗുളിക നൽകിയ ശേഷം ഷോക്കടിപ്പിച്ചു കൊന്നു; ഭർതൃപിതാവും മരുമകളും അറസ്റ്റിൽ: ഇരുവരെയും കുടുക്കിയത് ഒരു ഫോട്ടോ


മകന്റെ ഭാര്യയുമായി അവിഹിത ബന്ധമുള്ള പിതാവ് മകനെ കൊലപ്പെടുത്തി. രാജസ്ഥാനിലെ അസ്കന്ദ്ര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരുമകളുടെ സഹായത്തോടെയാണ് പിതാവ് മകനെ കൊലപ്പെടുത്തിയത്. ജെയ്സാൽമേർ ജില്ലയിലാണ് അസ്കന്ദ്ര ഗ്രാമം. ഏപ്രിൽ 25 ന് നടന്ന സംഭവത്തിന്റെ ചുരുളഴിഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. സംഭവത്തിൽ പൊലീസ് മരുമകളേയും പിതാവിനേയും അറസ്റ്റ് ചെയ്തു. ഹീരലാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. ഹീരലാലിന്റെ പിതാവ് മുകേഷ് കുമാറും ഭാര്യ പാർലിയുമാണ് അറസ്റ്റിലായത്. ഷോക്കടിപ്പിച്ചാണ് ഹീരലാലിനെ ഇരുവരും കൊലപ്പെടുത്തിയത്.

ഹീരലാലിന് നൽകിയ നാരങ്ങാ ജ്യൂസിൽ ഉറക്കു ഗുളിക നൽകി മയക്കിയതിന് ശേഷം ഷോക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപ്പെടുത്തി അടുത്ത ദിവസം ഇരുവരും തന്നെ മുൻകയ്യെടുത്ത് ധൃതിപ്പെട്ട് മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ഹീരലാലിന്റെ ബന്ധു മൃതദേഹത്തിന്റെ ഒരു ചിത്രം എടുത്തിരുന്നതാണ് കേസിൽ വഴിത്തിരിവായത്.

ഈ ചിത്രങ്ങൾ കാണാനിടയായ ഹീരലാലിന്റെ മൂത്ത സഹോദരൻ ബോംരാജിനാണ് കൊലപാതകത്തെ കുറിച്ച് ആദ്യം സംശയം തോന്നിയത്. മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടതാണ് സംശയത്തിന് കാരണം. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബോംരാജിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഹീരാലാലിന്റെ ഭാര്യ പാർലിയെ കസ്റ്റെടിയിൽ എടുത്ത് ചോദ്യം ചെയ്തു. തുടർന്നാണ് കൊലപാതകത്തെ കുറിച്ച് വ്യക്തമായത്.

ചോദ്യം ചെയ്യലിൽ പാർലി കൊലപാതകം സമ്മതിക്കുകയായിരുന്നു. തൊഴിൽരഹിതനായിരുന്ന ഹീരാലാൽ താനുമായി നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായി പാർലി പൊലീസിനോട് പറഞ്ഞു. ഇതോടെ പാർലി ഹീരാലാലിന്റെ പിതാവുമായി അടുത്തു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഭർത്താവിനെ ഇല്ലാതാക്കാൻ ഭർതൃപിതാവിനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നുവെന്ന് പാർലി പൊലീസിനോട് സമ്മതിച്ചു. കൊലപാതകം, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവരേയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.