ഭാര്യ ട്യൂഷന്‍ നല്‍കിയിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ഒന്നര വർഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റില്‍


തൃശൂര്‍: വീട്ടിൽ ട്യൂഷൻ പഠിക്കാനെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.
മാള പുത്തന്‍ചിറയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി നോര്‍ത്ത് പറവൂര്‍ വെടിമറ കമ്പിവേലിക്കകം കോളനിയില്‍ കൈപ്പുറം ബിബിന്‍ ലാലിനെയാണ് (33 ) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തില്‍ മാള ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശി അറസ്റ്റു ചെയ്തത്.

മാള പുത്തന്‍ചിറ സ്വദേശിനിയായ പതിനാലുകാരിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധു കൂടിയാണ് പ്രതി. ഒന്നര വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പെണ്‍കുട്ടിയുടെ വീടിനടുത്താണ് പ്രതിയുടെ ഭാര്യ വീട്.ഇവിടെ വെച്ചാണ് പീഡനം നടന്നത്.
ഓണ്‍ലൈന്‍ പഠനമായതിനാല്‍ പ്രതിയുടെ ഭാര്യ കുട്ടിക്ക് ട്യൂഷന്‍ എടുത്തിരുന്നു.

2020 ഫെബ്രുവരിയില്‍ ഭാര്യ വീട്ടിലില്ലായിരുന്ന ദിവസം ട്യൂഷനെത്തിയ
കുട്ടിയെ ബെഡ് റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കുട്ടിയേയും മാതാപിതാക്കളെയും കൊല്ലുമെന്നു പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. പിന്നീട് പലതവണ പീഡനം തുടര്‍ന്നെങ്കിലും ഭീഷണി മൂലം ഭയപ്പെട്ട കുട്ടി സംഭവം പുറത്തു പറഞ്ഞിരുന്നില്ല.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.