ഭർത്താവ് ക്രൂരമായി മർദ്ദിച്ചു, കാൽ നക്കിച്ചു, കൊല്ലുമെന്ന് ഭീഷണി; യുവതിയുടെ പരാതിയിൽ തൃശൂർ സ്വദേശി അറസ്റ്റിൽ


കൊച്ചി: ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുകയും കാൽ നക്കിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ഇതേത്തുടർന്ന് സ്വദേശിയായ നിര്‍മല്‍ മോഹന്‍ എന്നയാളെ മുനമ്പം പൊലീസ് അറസ്റ്റു ചെയ്തു. വിവാഹശേഷം ബംഗളരുവിൽ താമസിക്കുമ്പോഴാണ് ഭർത്താവ് ക്രൂരമായി ഉപദ്രവിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. പിന്നീട് നാട്ടിലേക്കു വന്ന യുവതിയെ കൊച്ചി ചേറായിയിലെ വീട്ടിലെത്തിയും നിർമൽ മോഹൻ ഉപദ്രവിച്ചതായി പൊലീസ് പറയുന്നു. യുവതിയുടെ വീട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചതായി പരാതിയിലുണ്ട്

ലഹരിമരുന്നിന് അടിമയായ ഭർത്താവ് തന്നെ മുഖത്തടിക്കുകയും ദേഹത്ത് ചവിട്ടുകയും ചെയ്യാറുണ്ട്. നിർബന്ധിച്ച് കാൽ നക്കിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ്, തൃശൂരിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.