കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ ദമ്പതിമാരെ വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ പ്രതിയെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി വാരിക്കുഴിതാഴം അരീക്കോട്ടിൽ റിഷാൽ (24) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകീട്ട് കരീറ്റിപ്പറമ്പ് പുത്തൻപുരയ്ക്കൽ കെ.വി. ബഷീർ അബ്ദുള്ളയുടെ വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ ബഷീർ അബ്ദുള്ളയ്ക്കും ഭാര്യ സുരയ്യയ്ക്കും അയൽവാസി കരീറ്റിപ്പറമ്പ് ആയിരം കുരുമംഗലത്ത് ഷബീനും പരിക്കേറ്റിരുന്നു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.