കോഴിക്കോട് വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന് പരാതി; അധ്യാപകന്‍ അറസ്റ്റില്‍, കസ്റ്റഡിയിലുള്ള അധ്യാപകനെതിരെ പരാതിയുമായി കൂടുതൽ വിദ്യാർഥികൾ


കോഴിക്കോട്: കട്ടിപ്പാറയില്‍ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കായികാധ്യാപകനായ കോടഞ്ചേരി സ്വദേശി വി.ടി മിനീഷിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിനിയും കായിക താരവുമായ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.

അതേസമയം, മിനീഷിനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ നെല്ലിപ്പൊയിലിലെ സ്‌കൂളില്‍ കായികാധ്യാപകനായിരിക്കെ കായിക താരമായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. പിന്നീടാണ് ഇയാളെ താമരശേരി രൂപതയുടെ ഉടമസ്ഥതയിലുള്ള സ്കൂളില്‍ നിയമിച്ചത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.