മദ്യപിക്കാന്‍ പണം നല്‍കിയില്ല; വൃദ്ധയായ അമ്മൂമ്മയുടെ തല ഭിത്തിയിലിടിച്ച് പൊട്ടിച്ചു; ചെറുമകന്‍ അറസ്റ്റില്‍


തിരുവനന്തപുരം: മദ്യപിക്കാന്‍ പണം നല്‍കിയില്ല. അമ്മൂമ്മയുടെ തല ഭിത്തിയിലിടിച്ച് പരിക്കേല്‍പ്പിച്ച ചെറുമകനെതിരെ വധശ്രമത്തിന് കേസ് എടുത്തു പൊലീസ്. മദ്യപിക്കാന്‍ പണം നല്‍കാത്തിനെ തുടര്‍ന്നുള്ള വഴക്കിനിടയില്‍ വൃദ്ധയുടെ തല ഭിത്തിയിലിടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച ചെറുമകനെതിരെ വെഞ്ഞാറമൂട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തു.

വാമനപുരം മേലാറ്റുമൂഴി കരുംകുറ്റിക്കര കുറ്റി സ്വദേശി രഞ്ജിത്തിനെതിരെയാണ് (32) വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തത്. ഇന്നലെയാണ് സംഭവം. മദ്യപാനിയായ രഞ്ജിത്ത് മദ്യം വാങ്ങാന്‍ വൃദ്ധയോട് പണം ചോദിക്കുക പതിവായിരുന്നു. കൊടുത്തില്ലെങ്കില്‍ ഭീഷണിപ്പെടുത്തി വാങ്ങുമായിരുന്നു.

പതിവുപോലെ ഇന്നലെയും മദ്യലഹരിയില്‍ വീട്ടിലെത്തിയ രഞ്ജിത്ത് വീണ്ടും മദ്യപിക്കാനായി വൃദ്ധയോട് പണം ചോദിച്ചു. എന്നാല്‍ അവര്‍ പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നുള്ള വഴക്കിനിടെ രഞ്ജിത്ത് വൃദ്ധയെ മര്‍ദ്ദിക്കുകയും തല ഭിത്തിയില്‍ ഇടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി രഞ്ജിത്തിനെ പിടികൂടി വധ ശ്രമത്തിന് കേസടുക്കുകയായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.