ദേഹത്ത് കടന്നുപിടിക്കാൻ ശ്രമിച്ചത് എതിർത്തു; തിരുവനന്തപുരത്ത് വീട്ടമ്മയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ


തിരുവനന്തപുരം: കോവളം വെങ്ങാന്നൂരിൽ നടുറോഡിലിട്ട് വീട്ടമ്മയെ അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കോവളം കമുകിൻകുഴി വസന്തനിവാസിൽ പ്രവീണിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്.

മഹിളാ അസോസിയേഷൻ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നവഴിയാണ് വീട്ടമ്മ ആക്രമിക്കപ്പെട്ടത്. പ്രവീൺ വീട്ടമ്മയെ കടന്നുപിടിക്കുകയും മർദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ വാഹനം തടഞ്ഞുനിർത്തി വീണ്ടും മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. പ്രവീണിനെതിരെ പൊലീസ് വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.