മിണ്ടാപ്രാണികളോട് സാമൂഹിക വിരുദ്ധരുടെ കൊടും ക്രൂരത.!! പശുക്കൾക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചു


കൊച്ചി: എറണാകുളം കോതമംഗലത്ത് പശുക്കളോട് സാമൂഹിക വിരുദ്ധരുടെ കൊടും ക്രൂരത. തലക്കോട് ചുള്ളിക്കണ്ടത്ത് പശുക്കളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചു. കവളങ്ങാട് പഞ്ചായത്തിലാണ് സംഭവം. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് വിവരം. നിരവധി പശുക്കളെ ആസിഡ് ഒഴിച്ച് പൊള്ളിച്ചു. കുരീക്കാട്ടിൽ വർക്കി കുര്യൻ, പാറയ്ക്കൽ ഷൈജൻ, തങ്കപ്പൻ, മുല്ലശ്ശേരി ബേബി കുര്യാക്കോസ് എന്നിവർ പൊലീസിൽ പരാതി നൽകി.

മുൻപ് ഇത്തരത്തിലുള്ള ആക്രമണത്തിൽ പശുക്കൾ ചാകുന്ന സംഭവമുണ്ടായെന്ന് ഇവർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ചില ആളുകളെ സംശയമുണ്ടെന്നാണ് പരാതിക്കാർ വ്യക്തമാക്കിയത്. ഇവർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.