ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മരിച്ചത് കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ച റമീസ്


കണ്ണൂർ: കണ്ണൂര്‍ അഴീക്കോട് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മൂന്നുനിരത്ത് സ്വദേശി റമീസാണ് മരിച്ചത്. ഇയാളുടെ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു. കാറിന്റെ മധ്യഭാഗത്തായാണ് ബെെക്ക് ഇടിച്ചുകയറിയത്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നു.

റമീസിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ അടുത്ത സുഹൃത്താണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഇയാളും ഉണ്ടായിരുന്നു. പൊലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണ്. പരിസരത്തുള്ള ആളിന്റെ വാഹനം തന്നെയാണ് റമീസിനെ ഇടിച്ചതെന്നും വിവരം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.