ചെങ്ങന്നൂർ: രണഭൂമിയിൽ രക്തം ചിന്തിയ ഭാരത പുത്രന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ രക്തദാനസേന രൂപീകരിച്ചു . ചെങ്ങന്നൂർ അഗ്നി രക്ഷാ നിലയത്തിലെ കേരള സിവിൽ ഡിഫൻസ് സേന അംഗങ്ങളുടെ നേതൃത്വത്തിൽ ആണ് രക്തദാന സേന രൂപീകരിച്ചത് മാന്നാർ സ്റ്റോർ ജങ്ഷനിലെ അമർ ജവാൻ സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ രക്ത ദാന സേനയുടെ ഔദ്യോഗിക പോർട്ടൽ കേരള ഫയർ ആൻഡ് റെസ്ക്യു ചെങ്ങന്നൂർ സ്റ്റേഷൻ ഓഫീസർ സുനിൽ ജോസഫ് ഓഫ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
കോവിഡ് എന്ന മഹാമാരിയുടെ യുടെ പശ്ചാത്തലത്തിൽ രോഗികൾക്ക് ജീവൻ നിലനിർത്താൻ ആവശ്യമായ രക്തത്തിൻറെ ദൗർലഭ്യം രൂക്ഷമായ സാഹചര്യത്തിൽ ചെങ്ങന്നൂർ സിവിൽ ഡിഫൻസ് സേനയുടെ ഈ ചുവടുവെപ്പ് സമൂഹത്തിൽ ഏറെ പ്രസക്തവും പ്രശംസനീയമാണ് രക്തദാന സേനയുടെ കോർഡിനേറ്റർ മാരായി ആയി അൻസാർ പി ഇസ്മായിൽ ,ലാബി ജോർജ് ,
അൻഷാദ് പിജെ ,
രാജീവ് രാധാകൃഷ്ണൻ എന്നിവർ പ്രവർത്തിക്കുന്നു. എപ്പോൾ വേണമെങ്കിലും രക്തത്തിൻറെ ആവശ്യത്തിനായി തങ്ങളെ സമീപിക്കാമെന്നും കോഡിനേറ്റർമാർ അറിയിച്ചു.