വീടിന്റെ പോർച്ചിൽ നിന്നും പുറത്തേക്ക് എടുക്കവേ നിയന്ത്രണം വിട്ട് കാർ കുതിച്ചു പാഞ്ഞത് കിണറ്റിലേക്ക്, ആൾമറയിൽ ഇടിച്ചു നിന്നു, കിണറ്റിലേക്ക് തെറിച്ചു വീണ രണ്ടു കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി


കോട്ടയം: അത്ഭുതകരമായ രക്ഷപ്പെടലിന്റെ ആശ്വാസത്തിലാണ് കോട്ടയം പനമറ്റം ഇലവനാൽ മുഹമ്മദ് ബഷീറിന്റെ കുടുംബം. വീട്ടുമുറ്റത്തെ പോർച്ചിൽ നിന്നും പുറത്തേക്കെടുത്ത വാഹനം നിയന്ത്രണം വിട്ട് കിണറിന്റെ ഭിത്തിയിൽ ഇടിച്ചു. ഭീത്തി തകർന്ന് കിണർ മൂടിയിരുന്ന ഇരുമ്പ് കമ്പയിൽ ഇരുന്ന രണ്ട് കുട്ടികൾ കിണറ്റിലേക്ക് വീഴുകയായിരുന്നു. എട്ടടിയോളം വെള്ളമുള്ള കിണറ്റിലേക്കാണ് കുട്ടികൾ വീണത്.

ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്. കിണറ്റിലേക്ക് വീഴാറായ നിലയിലായിരുന്നു കാർ. ബഷീറിന്റെ മകൾ ഷിഫാന(14), ബഷീറിന്റെ സഹോദരൻ സത്താറിന്റെ മകൾ മുഫസിൻ (നാലര വയസ്സ്) എന്നിവരാണ് കിണറ്റിൽ വീണത്. ഷിഫാനയുടെ മടിയിലായിരുന്നു മുഫസിൻ.

കുട്ടികൾ വീണതിന് പിന്നാലെ മുഹമ്മദിന്റെ പിതൃസഹോദരൻ സക്കീർ മൗലവി കിണറ്റിലേക്ക് എടുത്തു ചാടി കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. കിണറ്റിലേക്ക് ചാടിയ സക്കീർ മൗലവി നാട്ടുകാരും അഗ്നിശമന സേനയും എത്തുന്നത് വരെ കുട്ടികളെ കൈകളിൽ ഉയർത്തിപ്പിടിച്ച് നീന്തുകയായിരുന്നു.

ശിഫാനായും, മുഫസിനും സക്കീർ മൗലവിയുടെ കൂടെ..

കയറിൽ കസേര കെട്ടിയിറക്കിയാണു ഷിഫാനയെ കയറ്റിയത്. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നിശമന സേനയാണ് സക്കീർ മൗലവിയേയും മുഫസിനേയും പുറത്തെടുത്തത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.