ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി


താമരശ്ശേരി: കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ
പരേതനായ തമ്പിളിൽ മുഹമ്മദിൻ്റെ മകൻ അൻസാർ മുഹമ്മദ് (26) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാതാവ്: സുഹറാബി. സഹോദരങ്ങൾ: തസ്ലീന, ഫസീല, ജസീല.
മരിച്ച ആയിഷ

കൂടെ ഒഴുക്കിൽപ്പെട്ട ആയിശ നിഷ്ലയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇവരുടെ കൂടെ ഒഴുക്കിൽപ്പെട്ട് നീന്തി രക്ഷപ്പെട്ട ഇർഷാദ്, അജ്മൽ എന്നിവർ അൻസാറിന്റെ മാതൃ സഹോദരിയുടെ മക്കളാണ്. ഇർഷാദിൻ്റെ ഭാര്യയാണ് ആയിശ നിഷ്ല. പുലിക്കയം ഭാഗത്ത് നിന്നാണ് അൻസാറിൻ്റെ മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.