കോഴിക്കോട്: ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിനായി തിരച്ചിൽ തുടരുന്നു .കാരാട് പൊന്നേംപാടം മൂന്നാംതൊടി എടക്കാട്ട് വീട്ടിൽ നവീനിന്റെ മകൻ ജിഷ്ണു(23)വാണ് ഇന്നലെ ഒഴുക്കിൽപ്പെട്ടത്. കാരാട് പൊന്നേംപാടം മണക്കടവിലാണ് അപകടം. ഇന്നലെ വൈകീട്ട് സുഹൃത്തുക്കളോടൊത്ത് പുഴക്കടവിൽ കുളിക്കുന്നതിനിടയിലാണ് ജിഷ്ണു ഒഴുക്കിൽപ്പെട്ടത്.
ഫയർഫോയ്സ് സ്കൂബ സംഘവും, സന്നദ്ധ പ്രവർത്തകരും, മണൽവാരൽ തൊഴിലാളികളും, നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി കൊണ്ടിരിക്കുകയാണ്.