കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു, കൂടെയുണ്ടായിരുന്ന യുവാവിനെ കാണാതായി


പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോടഞ്ചേരി ചെമ്പുകടവിൽ ചാലിപ്പുഴയിൽ യുവതി ഒഴുക്കിൽപ്പെട്ട് മരിച്ചു. കോഴിക്കോട് സ്വദേശി ആയിഷയാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട അൻസാർ എന്ന യുവാവിനായി തിരച്ചിൽ തുടരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു യുവതി ഉൾപ്പെട്ട സംഘം. ഇവർ പുഴയിൽ കുളിക്കാനായി ഇറങ്ങിയപ്പോൾ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും ആയിഷയും അൻസാറും ഒഴുക്കിൽപ്പെടുകയുമായിരുന്നു. മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു. വനമേഖലയിൽ മഴ പെയ്തതിനെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം പെട്ടെന്നാണ് ചാലിപ്പുഴയിൽ ജലനിരപ്പ് ഉയർന്നത്.

നീന്തി രക്ഷപ്പെട്ടവർ പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കോടഞ്ചേരി പോലീസും മുക്കം ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അൻസാറിനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.