മുഖ്യമന്ത്രി പിണറായിയെ ദൈവമാക്കി ഫ്ളക്സ് വെച്ച സംഭവം; ക്ഷേത്ര കമ്മിറ്റിയുടെ ആരോപണം തള്ളി സിപിഐഎം ലോക്കൽ കമ്മിറ്റി


വളാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ് വച്ച സംഭവത്തിൽ പ്രതികരണവുമായി സിപി ഐ എം ലോക്കൽ കമ്മിറ്റി. പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവോടെയല്ല ബോര്‍ഡ് വച്ചതെന്നാണ് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ വിശദീകരണം.

മലപ്പുറം വളാഞ്ചേരിക്കടുത്ത് പച്ചീരിയിലാണ് മുഖ്യമന്ത്രിയെ ദൈവമായി വിശേഷിപ്പിച്ച് ബോർഡ് സ്ഥാപിച്ചത്. പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നിലെ ടെലിഫോൺ പോസ്റ്റിലായിരുന്നു ബോര്‍ഡ് വച്ചത്.

ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. ”കേരളത്തിന്‍റെ ദൈവം” എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടെയുള്ള ഫ്ലക്സ് ബോര്‍ഡ്. ക്ഷേത്രത്തിനു മുന്നില്‍ ബോര്‍ഡ് വച്ചതിനെതിരെ ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ രംഗത്തെത്തിയിരുന്നു. തുടർന്ന് ബോർഡ് അവിടെനിന്നും മാറ്റി തൊട്ടടുത്ത് സ്ഥാപിച്ചു. ബോര്‍ഡ് വച്ചതും പിന്നീട് മാറ്റി സ്ഥാപിച്ചതും പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ക്ഷേത്രം കമ്മറ്റി ഭാരവാഹികളുടെ ആരോപണം.

എന്നാൽ ബോര്‍ഡ് വച്ച സംഭവം പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവോടെയല്ലന്നാണ് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ വിശദീകരണം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.