കേന്ദ്രത്തിന്റെ വാക്‌സിൻ സർട്ടിഫിക്കറ്റിലെ ക്യൂ ആർ കോഡ് സഊദി പ്രവാസികൾക്ക് തിരിച്ചടിയാകുന്നു; 'അതീവ സുരക്ഷാ' സംവിധാനം സൗദിയിൽ എത്തുന്ന മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് ഉള്ളവർക്ക് ദുരിതമാകുന്നു..


റിയാദ്: കേന്ദ്ര സർക്കാർ നൽകുന്ന കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിലെ ക്യൂആർ കോഡ് പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. സാധാരണ രീതിയിൽ വെരിഫൈ ചെയ്യാൻ കഴിയുന്ന ക്യൂ ആർ കോഡ് കൊടുക്കുന്നതിനു പകരം കൂടുതൽ സുരക്ഷിതമായി നൽകുന്നുവെന്ന് വരുത്തി തീർക്കാൻ ഏർപ്പെടുത്തിയ ക്യൂ ആർ കോഡ് ആണ് ഇപ്പോൾ വിനയായിരിക്കുന്നത്. കേരള സർക്കാർ സർട്ടിഫിക്കറ്റിലേത് പോലെ എളുപ്പത്തിൽ സ്കാൻ ചെയ്യാൻ കഴിയുന്ന ക്യൂ ആർ കോഡ് നൽകുന്നതിന് പകരം പ്രത്യേക സംവിധാനത്തിലൂടെ മാത്രം സ്‌കാൻ ചെയ്യാൻ കഴിയുന്ന ക്യൂ ആർ കോഡ് നൽകിയതോടെ, സാധാരണ സ്‌കാനിങ് സംവിധാനത്തിൽ കേന്ദ്ര സർക്കാരിന്റെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യാൻ പറ്റാത്തതാണ് ഇവിടെ പ്രശ്‌നമാകുന്നത്.

ഇത് മൂലമാണ് സഊദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്‌ട്രേഷൻ പൂർത്തീകരിക്കാൻ സഊദി പ്രവാസികൾ ശ്രമിക്കുമ്പോൾ തള്ളിപ്പോകാൻ കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം, തവക്കൽന അപ്‌ഡേറ്റ് ചെയ്യപ്പെട്ട അപൂർവ്വം ആളുകൾക്ക് കേരള സർക്കാർ സർട്ടിഫിക്കറ്റ് വെച്ചാണ് ലഭ്യമായതെന്നതും ഈ സംശയം ബലപ്പെടുത്തുന്നുണ്ട്. കേരളം സർക്കാർ സർട്ടിഫിക്കറ്റ് ക്യൂ ആർ പരിശോധിച്ചാൽ പേര്, പാസ്പോർട്ട് നമ്പർ, വാക്സിൻ, സർട്ടിഫിക്കറ്റ് നമ്പർ എന്നിവ കാണാനാകും. എന്നാൽ കേന്ദ്ര സർക്കാർ ഇതേ രീതിയിൽ പരിശോധിച്ചാൽ കുറെ ചിഹ്നങ്ങൾ മാത്രമാണ് ലഭ്യമാകുന്നത്.
പൂർണ്ണ വിവരങ്ങൾ ലഭ്യമാകുന്ന കേരള സർക്കാർ സർട്ടിഫിക്കറ്റ്

കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്യുമ്പോൾ ലഭ്യമാകുന്നത്
കേന്ദ്ര സർക്കാരിന്റെ കോവിൻ സൈറ്റിലെ തന്നെ https://verify.cowin.gov.in/ എന്ന പ്രത്യേക ലിങ്കിൽ പോയി മാത്രമേ വെരിഫിക്കേഷൻ നടത്താൻ പറ്റൂ. ഇക്കാര്യം ക്യൂ ആർ കോഡിന്റെ താഴെ രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ ഈ പരിശോധനക്ക് സാധാരണ രീതിയിൽ ഉദ്യോഗസ്ഥർ തുനിയുകയില്ല. കേന്ദ്ര സർക്കാർ ലിങ്കിൽ പോയി അതിലെ സ്‌കാൻ സെക്ഷൻ ഓൺ ചെയ്യുമ്പോൾ തുറക്കുന്ന ക്യാമറ വഴി മാത്രം സ്കാൻ ചെയ്‌താൽ മാത്രമേ സർട്ടിഫിക്കറ്റ് വിവരങ്ങൾ ലഭ്യമാകുകയുള്ളൂ. ഇത് വളരെ ത്യാഗം പിടിച്ച പരിശോധന ആണെന്നതിനാൽ ആരും തന്നെ ഈ പരിശോധനക്ക് മുതിരുകയില്ലെന്നതും അതിനാലാണ് അറ്റസ്റ്റ് ചെയ്യണമെന്ന നിർദ്ദേശത്തോടെ സഊദി ആരോഗ്യ മന്ത്രാലയം തള്ളുന്നതെന്നുമാണ് ഇപ്പോൾ നിഗമനത്തിനിലെത്തിയിരിക്കുന്നത്.

അതേസമയം, കേരള സർക്കാരിൻറെ വാക്‌സിൻ സർട്ടിഫിക്കറ്റ് വളരെ എളുപ്പത്തിൽ ക്യൂ ആർ കോഡ് റീഡർ ഉപയോഗിച്ച് പരിശോധിക്കാൻ കഴിയും. ഇത് പരിശോധകർക്ക് വളരെ എളുപ്പം നൽകുന്നതോടൊപ്പം പെട്ടെന്ന് തന്നെ വെരിഫിക്കേഷൻ പൂർത്തീകരിക്കാനുമാകും. നിലവിൽ അറ്റസ്റ്റേഷൻ കൂടാതെ തന്നെ തവക്കൽന അപ്‌ഡേറ്റ് ചെയ്യപ്പെട്ടവരിൽ ബഹു ഭൂരിഭാഗവും കേരള സർക്കാരിന്റെ സർട്ടിഫിക്കറ്റ് ഉപയോഗിച്ചവരാണ് എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. സുരക്ഷിതമായ ക്യൂ ആർ കോഡ് ഉപയോഗിക്കുന്ന സഊദി സർക്കാർ നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പോലും വളരെ ഈസിയയായി സ്കാൻ ചെയ്യാമെന്നിരിക്കെ കേന്ദ്ര സർക്കാരിന്റെ അതീവ സുരക്ഷിതമായ ഈ സംവിധാനം കൊണ്ട് ദുരിതമാണ് പ്രവാസികൾക്ക് ഇപ്പോൾ സമ്മാനിക്കുന്നത്.

പല പ്രവാസികളും കേരളം, കേന്ദ്ര സർക്കാറുകളുടെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ പരിശോധകർക്കു സർട്ടിഫിക്കറ്റിലെ സംശയവും ഉണ്ടാകുമെന്നതും തിരസ്കരിക്കാൻ കാരണമെന്നും കരുതുന്നു. ഇത് വരെ സഊദി പ്രവാസികളുടെ രജിസ്‌ട്രേഷൻ സംബന്ധിച്ച് വ്യക്തമായ നിർദേശം നൽകാൻ എംബസിക്കും സാധ്യമായിട്ടില്ല.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.