കർണാടകയിലും കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ


ബെംഗളൂരു: കർണാടകയിൽ കൊവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്നു. 2,052 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 35 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് പുതുതായി രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച 1531 കേസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്താണ് ഒരു ദിവസം കൊണ്ട് 34% വർദ്ധനവ് രേഖപ്പെടുത്തിയത്. ഇതോടെ ഇത് വരെ കർണാടകയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 29.01 ലക്ഷമായി. മരിച്ചവരുടെ എണ്ണം 36,491 ആയി.

കേസുകൾ കൂടുന്നതിനെ തുടർന്ന് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ പരിശോധനയും നിയമങ്ങളും കർശനമാക്കാൻ കർണാടകം മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അതിർത്തി കടക്കുന്നവരിൽ ടെസ്റ്റും വാക്‌സിനേഷനും നിർബന്ധമാക്കാനും നിർദേശമുണ്ട്.

കേരള അതിർത്തിയോട് ചേർന്ന് നിൽക്കുന്ന ദക്ഷിണ കന്നഡ, ചാമരാജ നഗർ, മൈസൂർ, കൊടഗു ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ സംസാരിച്ച് ശക്തമായ നടപടി കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാൻ അതിർത്തിയിൽ കർശനമാക്കുമെന്നും കൊവിഡ് പരിശോധന ടെസ്റ്റ് ചെയ്യേണ്ടത് നിർബന്ധമാക്കുമെന്നും മുഖ്യമത്രി ബസവരാജ്‌ ബൊമ്മയ്യ പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.