കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തെ ഓവുചാലിൽ മൃതദേഹം കണ്ടെത്തി; തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിൽ


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം ഓവുചാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. എട്ടാം വാര്‍ഡിന് പിന്നിലുള്ള ഓവുചാലിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

പുരുഷനാണോ സ്ത്രീയാണോയെന്ന് തിരിച്ചറിയാനാവാത്ത വിധത്തില്‍ മൃതദേഹം അഴുകിയിട്ടുണ്ട്. വാര്‍ഡില്‍ ചികിത്സയിലുള്ള ആള്‍ക്ക് കൂട്ടിരിക്കുന്ന വ്യക്തി മാലിന്യം ഒഴിവാക്കാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലിസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.