കോഴിക്കോട് പഞ്ചായത്ത് ഇലക്ഷനിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച യുവതി പൊള്ളലേറ്റു മരിച്ച നിലയിൽ


കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ വാണിമേൽ പഞ്ചായത്തിലെ 11–ാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച യുവതി പൊള്ളലേറ്റു മരിച്ച നിലയിൽ. കല്ലുമ്മൽ സുരേഷിന്റെ ഭാര്യ രേഷ്മ (35) ആണ് മരിച്ചത്. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്നാണ് സൂചന.

ഞായറാഴ്ച വൈകിട്ടാണ് രേഷ്മയെ വീടിനകത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. സംഭവത്തിൽ വളയം പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.