പേരക്കുട്ടിയെ തല്ലി; മകന്റെ അടിയേറ്റ് മധ്യവയസ്‌കനായ പിതാവ്‌ മരിച്ചു


കുശൽഗഡി: മകനെ തല്ലിയതിന് യുവാവ് സ്വന്തം പിതാവിനെ അടിച്ചുകൊന്നു. രാജസ്ഥാനിലെ കുശല്‍ഗഡിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് 50 വയസുകാരനായ വെസ്ത എട്ട് വയസുള്ള തന്റെ പേരക്കുട്ടിയെ തല്ലിയത്. ആ സമയത്ത് കുട്ടിയുടെ പിതാവായ ജയന്തിലാല്‍ വീട്ടിലുണ്ടായിരുന്നില്ല. തന്റെ അയല്‍വാസിയോട് പിതാവിനെ വിളിക്കാന്‍ കുട്ടി ആവശ്യപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

വീട്ടിലെത്തിയ ജയന്തിലാല്‍ പിതാവുമായി തര്‍ക്കിച്ചു. തര്‍ക്കത്തിനിടെ വടികൊണ്ടുള്ള അടിയേറ്റ് വെസ്ത നിലത്തുവീഴുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പിതാവിനെ ആശുപത്രിയിലെത്തിക്കാമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നെന്നും ജയന്തിലാല്‍ പൊലീസിനോട് പറഞ്ഞു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അതിന് ശേഷം മാത്രമേ വ്യക്തമാവൂ എന്നും കുശല്‍ഗഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.